മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറുടെ മകൻ അർജുൻ അടുത്ത സീസണിൽ ഗോവയ്ക്കുവേണ്ടി കളിക്കുമെന്നു റിപ്പോർട്ട്.
മുംബൈ ക്രിക്കറ്റ് അസോസിയേഷനിൽനിന്ന് അർജുൻ എൻഒസി ആവശ്യപ്പെട്ടിട്ടുണ്ട്.
ഇരുപത്തിരണ്ടുകാരൻ ഇടംകൈയൻ ബൗളർ മുംബൈക്കായി 2020-21 സീസണിൽ സയീദ് മുഷ്താഖ് അലി ട്രോഫിയിൽ രണ്ടു മത്സരങ്ങൾ കളിച്ചിട്ടുണ്ട്.
ഈ സീസണിൽ മുംബൈക്കായി ഒറ്റ മത്സരം പോലും കളിക്കാൻ അർജുന് അവസരം കിട്ടിയില്ല.