സ്വന്തം ലേഖകന്‍
കോഴിക്കോട്: രാത്രിയില്‍ കടപൂട്ടി വീട്ടിലേക്ക് പോവുകയായിരുന്ന വ്യാപാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍.
കൊണ്ടോട്ടി, കരിപ്പൂര്‍ ഭാഗത്തുനിന്നുള്ളവരാണ് അറസ്റ്റിലായത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. വ്യാപാരിയെ കൊലപ്പെടുത്താനാണ് ഇവര്‍ പദ്ധതിയിട്ടിരുന്നെതങ്കിലും പോലീസിന്റെ അവസരോചിതമായ ഇടപെടല്‍ കാരണം റോഡരികില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
മഴയുള്ള രാത്രിയിൽ…
ഇന്നലെ രാത്രി ഒമ്പതരേയാടെയാണ് സംഭവം. കക്കോടിയിലെ വ്യാപാരിയായ ബാലുശേരി ശിവപുരം കിഴക്കെ നെരോത്ത് ലുഖ്മാനുല്‍ ഹക്കിമിനെ (45) യാണ് നാലംഗസംഘം കാറില്‍ തട്ടിക്കൊണ്ടുപോയത്.
കക്കോടി എരക്കുളത്ത് കട നടത്തുന്ന ഹക്കിം രാത്രി കട അടച്ച് കോഴിക്കോട് ഭാഗത്തേക്ക് ബൈക്കില്‍ പോകുകയായിരുന്നു.
മഴ പെയ്തപ്പോള്‍ കക്കോടി ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്‍വശത്തുള്ള ബസ് സ്റ്റോപ്പില്‍ കയറി നിന്നു. മഴ അല്പം കുറഞ്ഞപ്പോള്‍ മഴക്കോട്ട് ധരിച്ച് യാത്ര പുനരാംഭിക്കാന്‍ തീരുമാനിച്ചു.
അതിനിടയില്‍ ഒരു വാന്‍ വന്നു നിര്‍ത്തി ലുഖ്മാനുല്‍ ഹക്കിമിനെ അതിനകത്തേക്ക് വലിച്ചുകയറ്റുകയായിരുന്നു. ഡ്രൈവറെ കൂടാതെ മൂന്നുപേര്‍ വാനില്‍ ഉണ്ടായിരുന്നു.
നാട്ടുകാര്‍ ഓടിയെത്തുമ്പോഴേക്കും
പെട്ടെന്നുണ്ടായ സംഭവത്തില്‍ ഭയന്ന് ലുഖ്മാനുല്‍ ഹക്കിം ഉറക്കെ നിലവിളിച്ചു. നാട്ടുകാര്‍ ഓടിയെത്തുമ്പാേഴേക്കും വാന്‍ സ്ഥലം വിട്ടിരുന്നു.
നാട്ടുകാര്‍ വിവരം അറിയിച്ചതിെനത്തുടര്ന്ന് മെഡിക്കല്‍ കോളജ് അസി.കമ്മിഷണര്‍ കെ.സുദര്ശന്, ചേവായൂര്‍ ഇന്‍സ്പെക്ടര്‍ കെ.കെ. ബിജു എന്നിവരുടെ േനതൃത്വത്തില്‍ പോലീസ് സംഘം ഉടന്‍തന്നെ സ്ഥലത്തെത്തി.
നഗരത്തിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും വിവരം ന ല്കി. കണ്ട്രോള് റൂമിലൂം അറിയിച്ചു.വാന്‍ നമ്പര്‍ നാട്ടുകാരില്‍ നിന്ന് പോലീസിനു ലഭിച്ചിരുന്നു.
ഇതു വാഹനം കണ്ടെത്താന്‍ ഏറെ സഹായകമായി. നമ്പര്‍ നോക്കി വാഹന ഉടമയെ കണ്ടെത്തി. ഇയാളുടെ കാര്‍ വാടകയ്ക്ക് എടുത്തതാണെന്ന് കണ്ടെത്തി. ഇതോടെയാണ് രണ്ടു പ്രതികള്‍ പിടിയിലായത്.
പിന്നിൽ ആ സന്ദേശം
ഹക്കിമിനെ കൊലപ്പെടുത്താനാണ് പ്രതികള്‍ പദ്ധതിയിട്ടിരുന്നതെന്ന് പോലീസ് പറഞ്ഞു. ഹക്കിമുമായി വാന്‍ ആദ്യം നരിക്കുനി ഭാഗത്തേക്കാണ് പോയിരുന്നത്.
ഇവിടെനിന്നു കുന്ദമംഗലം വഴി എടവണ്ണപ്പാറ റോഡിലൂടെ പോയി. കാറില്‍ വച്ച് ക്രൂരമായി മര്‍ദിച്ചു. പോലീസ് അന്വേഷിക്കുന്നുണ്ടെന്ന സൂചന ലഭിച്ചതിനത്തുടര്‍ന്ന് അര്‍ധരാത്രിയോടെ റോഡില്‍ തള്ളുകയായിരുന്നു.
അവശനായ ഹക്കിം ആദ്യം സ്വകാര്യ ആശുപത്രിയില്‍ ചികില് തേടി. സാരമായി പരുക്കേറ്റതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
കേസില്‍ പിടികിട്ടാനുള്ള ഒരു പ്രതിയുടെ ബന്ധുവിന്റെ ഫോണിലേക്ക് ലുഖ്മാനുല്‍ ഹക്കിം അശ്ളീല സന്ദേശം അയച്ചതാണ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുന്നതിന് പദ്ധതിയിടാന്‍ കാരണമെന്ന് പിടിയിലായവര്‍ പറഞ്ഞതായി പോലീസ് വ്യക്തമാക്കി.
തട്ടിക്കൊണ്ടുപോയി മര്ദിക്കുകയായിരുന്നില്ല ലക്ഷ്യം. ജീവന് അപായെപ്പടുത്തുകയായിരുന്നു. എന്നാല്‍ പോലീസ് വേഗത്തില്‍ ഇടപെട്ടതുകാരണമാണ് വഴിയില്‍ ഉപേക്ഷിച്ചത്. മറ്റു രണ്ടുപേര്‍ക്കായുള്ള തെരച്ചില്‍ നടന്നുവരികയാണെന്ന് ഇന്‍സ്പെക്ടര്‍ കെ.കെ.ബിജു പറഞ്ഞു.