ന്യൂഡല്‍ഹി: ജനപ്രീയ മീഡിയ പ്ലെയര്‍ വിഎല്‍സി ഇന്ത്യയില്‍ നിരോധിച്ചുവെന്ന് റിപ്പോര്‍ട്ട്.
സോഫ്റ്റ് വെയര്‍ ഉപയോഗിച്ച ചിലരാണ് ആപ്പ് രാജ്യത്തു നിരോധിച്ച വിവരം കണ്ടെത്തിയത്. വിഡിയോലാന്‍ പ്രോജക്ട് വികസിപ്പിച്ചെടുത്ത വിഎല്‍സി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര് വിഡിയോ കാണാനായി ആശ്രയിക്കുന്ന പ്ലെയറാണ്.
എന്നാല്‍, നിരോധനം സംബന്ധിച്ചു ഒരു വിവരവും കേന്ദ്ര സര്‍ക്കാര്‍ പരസ്യമാക്കിയിട്ടില്ല. ചൈന ബന്ധമാണ് ആപ്പിന്റെ നിരോധനത്തിനു പിന്നിലെന്നാണ് റിപ്പോര്‍ട്ട്.
ചൈനയുടെ ഹാക്കിംഗ് ഗ്രൂപ്പായ സിക്കാഡ സൈബര്‍ ആക്രമണത്തിന് ഉപയോഗിക്കുന്ന പ്ലാറ്റ്ഫോമാണ് വിഎല്‍സി എന്നാണ് ആരോപണം.