കൂ​രി​രു​ട്ടി​ൽ കോ​ട്ട​യം ന​ഗ​രം ; ഇ​രു​ട്ടി​ന്‍റെ മ​റ​വി​ൽ നഗരം കൈപിടിയിലാക്കി മ​ദ്യ​പ​രും സാ​മൂ​ഹ്യ​വി​രു​ദ്ധ​രും തെ​രു​വു​നാ​യ്ക്ക​ളും

കോ​ട്ട​യം: കൂ​രി​രു​ട്ടി​ൽ കോ​ട്ട​യം ന​ഗ​രം. രാ​ത്രി​യാ​യാ​ൽ ന​ഗ​ര​ത്തി​ൽ വെ​ളി​ച്ചം വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ത​ട്ടു​ക​ട​ക​ളു​ടെ​യും മാ​ത്രം. ന​ഗ​ര​ത്തി​ലെ റോ​ഡു​ക​ളി​ൽ വ​ഴി​വി​ള​ക്കു​ക​ൾ ക​ണ്ണ​ട​ച്ചി​രി​ക്കു​ക​യാ​ണ്.

കി​ഫ്ബി​യു​ടെ നി​ലാ​വ് പ​ദ്ധ​തി പ്ര​കാ​രം ന​ഗ​ര​ത്തി​ൽ എ​ൽ​ഇ​ഡി ബ​ൾ​ബു​ക​ൾ സ്ഥാ​പി​ക്കു​ന്ന പ​ദ്ധ​തി പാ​തി നി​ല​ച്ചി​രി​ക്കു​ക​യാ​ണ്.

ബേ​ക്ക​ർ ജം​ഗ്ഷ​ൻ, സ്റ്റാ​ർ ജം​ഗ്ഷ​ൻ, കെഎ​​സ്ആ​ർ​ടി​സി, നാ​ഗ​ന്പ​ടം, പ്ലാ​ന്േ‍​റ​ഷ​ൻ, ക​ഞ്ഞി​ക്കു​ഴി, ശീ​മാ​ട്ടി റൗ​ണ്ടാ​ന എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം കൂ​രി​രു​ട്ടാ​ണ്.

കൈ​യി​ൽ ടോ​ർ​ച്ചോ മെ​ഴു​കു​തി​രി​യോ അ​ല്ലെ​ങ്കി​ൽ മൊ​ബൈ​ൽ വെ​ളി​ച്ച​മോ വേ​ണം ഇ​വി​ട​ങ്ങ​ളി​ലൂ​ടെ യാ​ത്ര ചെ​യ്യു​വാ​ൻ.

എം​എ​ൽ​എ​മാ​രു​ടെ​യും എം​പി​മാ​രു​ടെ​യും ഫ​ണ്ടി​ൽ​നി​ന്നും അ​നു​വ​ദി​ച്ച ഹൈ​മാ​സ്റ്റ് ലൈ​റ്റു​ക​ളും മി​ഴി​യ​ട​ച്ചി​രി​ക്കു​ക​യാ​ണ്.

ഇ​രു​ട്ടി​ന്‍റെ മ​റ​വി​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ​രും മ​ദ്യ​പ​ൻ​മാ​രും തെ​രു​വു​നാ​യ്ക്ക​ളു​മാ​ണ് ഇ​ടം പി​ടി​ച്ചി​രി​ക്കു​ന്ന​ത്. രാ​ത്രി​യി​ൽ ന​ഗ​രം ഇ​രു​ട്ടാ​യ​തോ​ടെ സ്ത്രീ​ക​ളും കു​ട്ടി​ക​ളും ന​ഗ​ര​ത്തി​ലൂ​ടെ ന​ട​ക്കാ​ൻ മ​ടി​ക്കു​ക​യാ​ണ്.

തെ​രു​വു​നാ​യ്ക്ക​ൾ ഇ​രു​ട്ടി​ന്‍റെ മ​റ​വി​ൽ യാ​ത്ര​ക്കാ​രു​ടെ മു​ന്പി​ലേ​ക്ക് ചാ​ടി​വീ​ഴു​ക​യും അ​ക്ര​മി​ക്കു​ക​യു​മാ​ണ്. നാ​ഗ​ന്പ​ടം റെ​യി​ൽ​വേ മേ​ൽ​പാ​ല​ത്തി​ൽ ഇ​തു​വ​രെ ലൈ​റ്റു​ക​ൾ സ്ഥാ​പി​ച്ചി​ട്ടി​ല്ല. ഇ​വി​ടെ കൂ​രി​രു​ട്ടാ​ണ്.

ന​ഗ​ര​ത്തി​ലെ ഇ​ട​റോ​ഡു​ക​ളി​ലും സ്ഥി​തി വ്യ​ത്യ​സ്ത​മ​ല്ല. ഇ​ട​റോ​ഡു​ക​ളി​ലു​ണ്ടാ​യി​രു​ന്ന ട്യൂ​ബ് ലൈ​റ്റു​ക​ൾ തു​രു​ന്പെ​ടു​ത്തുന​ശി​ച്ചു. പ​ല​തും ഫ്യൂ​സാ​യിപ്പോയി.

ഇ​തോ​ടെ ഇ​ടറോ​ഡു​ക​ളി​ലൂ​ടെ​യും കാ​ൽ​ന​ട​യാ​ത്രപോ​ലും ദു​സ​ഹ​മാ​യി​രി​ക്കു​ക​യാ​ണ്.ന​ഗ​ര​ത്തെ പ്ര​കാ​ശി​തപൂ​രി​ത​മാ​ക്കാ​ൻ ന​ഗ​ര​സ​ഭ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്.

നി​ലാ​വ് പ​ദ്ധ​തി പ്ര​കാ​രം ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ളെ​യും റോ​ഡു​ക​ളെ​യും പ്ര​കാ​ശി​ത​മാ​ക്കാ​നു​ള്ള പ​ദ്ധ​തി അ​ടു​ത്ത കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ അ​ജ​ണ്ട​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ച​ർ​ച്ച ചെ​യ്യു​മെ​ന്നും ന​ട​പ്പാ​ക്കു​മെ​ന്നും ചെ​യ​ർ​പേ​ഴ്സ​ണ്‍ ബി​ൻ​സി സെ​ബാ​സ്റ്റ്യ​ൻ പ​റ​ഞ്ഞു.

Related posts

Leave a Comment