സംഗീതം സാന്ത്വനമായി; വെ​​​​ല്ലു​​​​വി​​​​ളി​​​​ക​​​​ളെ ചെ​​​​റു പു​​​​ഞ്ചി​​​​രി​​​​യോ​​​​ടെ നേ​​​​രി​​​​ട്ട ഷമ്മിനു മുന്നിൽ രോഗം നമിക്കുന്നു


കോ​​​​ട്ട​​​​യം: സം​​​​ഗീ​​​​ത​​​​ത്തി​​​​ലൂ​​​​ടെ ത​​​​ന്‍റെ അ​​​​പൂ​​​​ർ​​​​വ രോ​​​​ഗ​​​​ത്തെ മാ​​​​യ്ച്ചു​​​​ക​​​​ള​​​​യു​​​​ക​​യാ​​​​ണ് കൊ​​​​ച്ചു മി​​​​ടു​​​​ക്ക​​​​ൻ ഷം ​​​​തോ​​​​മ​​​​സ്.

ഒ​​​​രു ​​വ​​​​ർ​​​​ഷം മു​​​​ന്പ് കേ​​​​ൾ​​​​വി ന​​​​ഷ്‌​​​ട​​​​പ്പെ​​​​ട്ട്, കാ​​​​ലു​​​​ക​​​​ൾ ത​​​​ള​​​​ർ​​​​ന്നു രോ​​​​ഗ​​​​ശ​​​​യ്യ​​​​യി​​​​ലേ​​​​ക്കു വീ​​​​ണു​​​​പോ​​​​യ പ​​ത്തു വ​​​​യ​​​​സു​​​​കാ​​​​ര​​​​ൻ ഷം ​​​​തോ​​​​മ​​​​സ് കോ​​​​ട്ട​​​​യം കാ​​​​രി​​​​ത്താ​​​​സ് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ ഡോ. ​​​​ബോ​​​​ബ​​​​ൻ തോ​​​​മ​​​​സി​​​​ന്‍റെ ചി​​​​കി​​​​ത്സ​​​​യി​​​​ലാ​​​​ണ് അ​​ദ്ഭു​​ത​​ക​​ര​​മാ​​യി ജീ​​വി​​ത​​ത്തി​​ലേ​​ക്കു തി​​രി​​ച്ചു​​വ​​രു​​ന്ന​​ത്.

പ​​തി​​ന്നാ​​ലു​​കാ​​​​ര​​​​നാ​​​​യ ത​​​​ന്‍റെ സ​​​​ഹോ​​​​ദ​​​​ര​​​​ൻ ഷോ​​​​ണ്‍ മാ​​​​ത്യു​​​​വി​​​​നോ​​​​പ്പം സം​​​​ഗീ​​​​ത പ​​​​രി​​​​പാ​​​​ടി അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കു​​​​ക​​യെ​​​​ന്ന​​​​തു ഷ​​​​മ്മി​​​​ന്‍റെ നി​​​​റ​​മു​​ള്ള സ്വ​​​​പ്ന​​​​മാ​​​​യി​​​​രു​​​​ന്നു.

ആ ​​​​സ്വ​​​​പ്ന സാ​​​​ക്ഷാ​​​​ത്കാ​​​​ര​​​​മാ​​​​ണ് ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം കാ​​​​രി​​​​ത്താ​​​​സ് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ ജോ​​​​സ​​​​ഫ് വ​​​​ർ​​​​ഗീ​​​​സ് ഹാ​​​​ളി​​​​ൽ അ​​​​ര​​​​ങ്ങേ​​​​റി​​​​യ​​​​ത്. ഡ്രം​​​​സ് വാ​​യി​​ക്കു​​ന്ന​​തി​​ൽ പ്രി​​​​യ​​​​മു​​​​ള്ള ഷം ​​​​സ​​​​ഹോ​​​​ദ​​​​ര​​​​നൊ​​​​പ്പം ഗാ​​​​ന​​​​ങ്ങ​​​​ളെ മി​​​​ക​​​​വു​​​​റ്റ​​​​താ​​​​ക്കി.

മാ​​​​ങ്ങാ​​​​നം ക​​​​ഞ്ഞി​​​​ക്കു​​​​ഴി​​​​യി​​​​ൽ താ​​​​മ​​​​സി​​​​ക്കു​​​​ന്ന സി​​​​ബി തോ​​​​മ​​​​സ്- ബ​​​​ബി​​​​ത ദ​​​​ന്പ​​​​തി​​​​ക​​​​ളു​​​​ടെ ഇ​​​​ള​​​​യ മ​​​​ക​​​​നാ​​​​യ ഷ​​​​മ്മി​​​​നു ത​​​​ല​​​​ച്ചോ​​​​റി​​​​നെ ബാ​​​​ധി​​​​ക്കു​​​​ന്ന കൊ​​​​റോ​​​​യി​​​​ഡ് പ്ല​​​​ക്സ് ട്യൂ​​​​മ​​​​ർ എ​​​​ന്ന രോ​​​​ഗ​​​​മാ​​​​ണ് ബാ​​​​ധി​​​​ച്ചി​​​​രു​​​​ന്ന​​​​ത്.

ഡോ. ​​​​ബോ​​​​ബ​​​​ൻ തോ​​​​മ​​​​സി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന ചി​​​​കി​​​​ത്സ​​​​യി​​​​ൽ ക​​​​ഴി​​​​ഞ്ഞ ഒ​​​​രു വ​​​​ർ​​​​ഷ​​​​മാ​​​​യി മി​​​​ക​​​​ച്ച പു​​​​രോ​​​​ഗ​​​​തി​​​​യാ​​​​ണ് ഷ​​​​മ്മി​​​​ലു​​​​ണ്ടാ​​​​ക്കി​​​​യ​​​​ത്.

ന​​​​ഷ്ട​​​​പ്പെ​​​ട്ട​​​​ന്നു ക​​​​രു​​​​തി​​​​യ കേ​​​​ൾ​​​​വി തി​​​​രി​​​​ച്ചു ല​​​​ഭി​​​​ച്ചു. ഇ​​​​പ്പോ​​​​ൾ കാ​​​​ലു​​​​ക​​​​ളു​​​​ടെ ബ​​​​ലം വീ​​​​ണ്ടെ​​​​ത്തു​​​​വ​​​​രി​​ക​​​​യാ​​​​ണ് ഈ ​​​​കൊ​​​​ച്ചു​​​​ക​​​​ലാ​​​​കാ​​​​ര​​​​ൻ. ക​​​​ടു​​​​ത്ത വെ​​​​ല്ലു​​​​വി​​​​ളി​​​​ക​​​​ളെ ചെ​​​​റു പു​​​​ഞ്ചി​​​​രി​​​​യോ​​​​ടെ നേ​​​​രി​​​​ടു​​​​ക​​​​യാ​​​​ണ് ഷം ​​​​തോ​​​​മ​​​​സ്.

Related posts

Leave a Comment