ഗ്യാസ് വണ്ടി ഡ്രൈവര്‍ , തൊട്ടടുത്ത വീട്ടില്‍ വെ​ള്ളം കു​ടി​ക്കാ​നാ​യി എത്തി, ഇപ്പോള്‍ പീഡനക്കേസില്‍ അകത്തുമായി ! കോ​ട്ട​യം ളാ​ക്കാ​ട്ടൂ​രില്‍ നടന്ന സംഭവം ഇങ്ങനെ…

കോ​ട്ട​യം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

അ​ന്തി​നാ​ട് കൊ​ല്ല​പ്പ​ള്ളി ക​ടു​തോ​ടി​ൽ ബി​ജോ​യ് ചെ​റി​യാ​ൻ (46) നെ​യാ​ണു പാ​ന്പാ​ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഗ്യാ​സ് വ​ണ്ടി ഡ്രൈ​വ​റാ​യ ഇ​യാ​ൾ ക​ഴി​ഞ്ഞ ദി​വ​സം ളാ​ക്കാ​ട്ടൂ​ർ ഭാ​ഗ​ത്തു​വ​ച്ച് ഓ​ടി​ച്ചി​രു​ന്ന വ​ണ്ടി കേ​ടാ​കു​ക​യും തു​ട​ർ​ന്നു തൊ​ട്ട​ടു​ത്ത വീ​ട്ടി​ൽ എ​ത്തി കു​ടി​ക്കാ​നാ​യി വെ​ള്ളം ചോ​ദി​ക്കു​ക​യും,

വീ​ട്ടു​കാ​ർ വെ​ള്ള​മെ​ടു​ക്കു​ന്ന​തി​നാ​യി അ​ക​ത്തേ​ക്ക് പോ​യ സ​മ​യ​ത്ത് വീ​ടി​ന്‍റെ സി​റ്റൗ​ട്ടി​ൽ ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു.

കു​ട്ടി​യു​ടെ ക​ര​ച്ചി​ൽ കേ​ട്ട് വീ​ട്ടു​കാ​ർ വ​രി​ക​യും പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യും പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ്ര​തി​യെ അ​റ​സ്റ്റു ചെ​യ്യു​ക​യ​മാ​യി​രു​ന്നു.

പാ​ന്പാ​ടി എ​സ്എ​ച്ച്ഒ കെ.​ആ​ർ. പ്ര​ശാ​ന്ത് കു​മാ​ർ, എ​സ്ഐ​മാ​രാ​യ കെ.​എ​സ്. ലെ​ബി​മോ​ൻ, എ.​ആ​ർ. ശ്രീ​രം​ഗ​ൻ, എ​എ​സ്ഐ ര​മേ​ഷ് കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Related posts

Leave a Comment