കൊച്ചി: കൊച്ചിയിൽ യുവാവിനെ കൊലപ്പെടുത്തി ഫ്ലാറ്റിൽ ഒളിപ്പിച്ച കേസിൽ പ്രതി അൻഷാദ് കുറ്റം സമ്മതിച്ചതായി എസ്പി പി.വി. ബേബി. പ്രതി ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയതെന്നും എസ്പി പറഞ്ഞു.
കത്തി ഉപയോഗിച്ചാണ് കൊലപാതകം നടത്തിയത്. തെളിവെടുപ്പിനിടെ കൊല നടത്തിയ രീതിയും പ്രതി വിശദീകരിച്ചു.
ലഹരിയുമായി ബന്ധപ്പെട്ട സാന്പത്തിക ഇടപാടുകളാണ് കൊലപാതകത്തിന് കാരണമായതെന്നും എസ്പി പറഞ്ഞു. ലഹരി ഇടപാടിലെ കണ്ണികളെ കുറിച്ച് വിപുലമായി അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു.
കാസർഗോഡുനിന്ന് ഇന്നാണ് അൻഷാദിനെ കൊച്ചിയിലെത്തിച്ചത്. പ്രതിയെ ഇൻഫോപാർക്കിലെ ഫ്ലാറ്റിലെത്തിച്ച് പോലീസ് തെളിവെടുത്തിരുന്നു.
മയക്കുമരുന്ന് ഇടപാടിലെ തർക്കത്തിനിടയിലാണ് അർഷാദ് മലപ്പുറം വണ്ടൂർ സ്വദേശി സജീവ് കൃഷ്ണയെ ഫ്ലാറ്റിൽവച്ച് കൊലപ്പെടുത്തിയതെന്നാണ് പോലീസ് നിഗമനം.