തെന്നിന്ത്യന്‍ നടി നമിതയ്ക്ക് ഇരട്ടക്കുട്ടികള്‍ ജനിച്ചു. സമൂഹമാധ്യമത്തിലൂടെയാണ് അമ്മയായ വിവരം താരം പങ്കുവച്ചത്.
രണ്ട് പേരും ആണ്‍കുട്ടികളാണ്. എല്ലാവരുടെയും പ്രാര്‍ഥനകളും അനുഗ്രഹങ്ങള്‍ക്കും നന്ദിയുണ്ടെന്നും നടി കുറിച്ചു.
ഭര്‍ത്താവ് വീരേന്ദ്ര ചൗധരിക്കൊപ്പം കുഞ്ഞുങ്ങളെ എടുത്തു നില്ക്കുന്ന വീഡിയോയും നമിത പങ്കുവച്ചു. 2017ലായിരുന്നു നമിതയുടെയും നിര്‍മാതാവ് വീരേന്ദ്ര ചൗധരിയുടെയും വിവാഹം.