അ​പ്രി​യ സ​ത്യ​ങ്ങ​ൾ തു​റ​ന്നു പ​റ​യാ​ൻ ത​പ്സി മ​ടി​ക്കാ​റി​ല്ല! ​പ്ര​തി​​ഫ​ല​കാ​ര്യ​ത്തി​ൽ പു​തി​യ ആ​ശ​യ​വു​മാ​യി ത​പ്സി

ബോ​ളി​വു​ഡി​ലെ മു​ൻ​നി​ര നാ​യി​ക​യാ​യ ത​പ്സി പ​ന്നു ക​രി​യ​റി​ൽ പ​ല പ​രീ​ക്ഷ​ണ ചി​ത്ര​ങ്ങ​ളു​ടെ​യും ഭാ​ഗ​മാ​വു​ന്ന ത​പ്സി​ക്ക് ഗെ​യിം ചേ​ഞ്ച​ർ എ​ന്ന വി​ശേ​ഷ​ണ​വും ഉ​ണ്ട്.

തെ​ന്നി​ന്ത്യ​യി​ൽ 15 ഓ​ളം സി​നി​മ​ക​ളി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. പി​ങ്ക് എ​ന്ന സി​നി​മ​യ്ക്ക് ശേ​ഷ​മാ​ണ് ത​പ്സി ബോ​ളി​വു​ഡി​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു തു​ട​ങ്ങി​യ​ത്.

മു​ൻ​നി​ര നാ​യി​ക ന​ടി ആ​ണെ​ങ്കി​ലും ഇ​ൻ​ഡ​സ്ട്രി​ക്ക​ക​ത്തെ അ​പ്രി​യ സ​ത്യ​ങ്ങ​ൾ തു​റ​ന്നു പ​റ​യാ​ൻ ത​പ്സി മ​ടി​ക്കാ​റി​ല്ല.

സി​നി​മ​ക​ളി​ലെ സെ​ക്സി​സം, പ്ര​തി​ഫ​ല​ത്തി​ലെ വേ​ർ​തി​രി​വ്, ബോ​ളി​വു​ഡി​ലെ സ്വ​ജ​ന​പ​ക്ഷ​പാ​തം തു​ട​ങ്ങി നി​ര​വ​ധി വി​ഷ​യ​ങ്ങ​ളി​ൽ ത​പ്സി ഇ​തി​ന​കം ത​ന്‍റെ അ​ഭി​പ്രാ​യം അ​റി​യി​ച്ചി​ട്ടു​ണ്ട്.

ഇ​പ്പോ​ഴി​താ പ്ര​തി​ഫ​ലം കൈ​പ്പ​റ്റു​ന്ന​തി​ൽ അ​ഭി​നേ​താ​ക്ക​ൾ പി​ന്തു​ട​രേ​ണ്ട പു​തി​യ രീ​തി​യെ​ക്കു​റി​ച്ചാ​ണ് ത​പ്സി സം​സാ​രി​ച്ചി​രി​ക്കു​ന്നത്.

ഒ​രു സി​നി​മ​യ്ക്ക് ഒ​പ്പു വ​യ്ക്കു​മ്പോ​ൾ ത​ന്നെ പ്ര​തി​ഫ​ലം ഉ​റ​പ്പി​ക്കാ​തെ സി​നി​മ​യു​ടെ വി​ജ​യം നോ​ക്കി ലാ​ഭ​വി​ഹി​തം വാ​ങ്ങു​ക എ​ന്ന​താ​ണ് ത​പ്സി മു​ന്നോ​ട്ട് വെ​ക്കു​ന്ന രീ​തി.

തെ​ലു​ങ്കി​ൽ താ​നി​ങ്ങ​നെ ര​ണ്ട് സി​നി​മ​ക​ൾ ചെ​യ്തി​ട്ടു​ണ്ടെ​ന്നും ത​പ്സി പ​റ​യു​ന്നു. അ​വ മി​ക​ച്ച ക​ൺ​സ​പ്റ്റു​ള്ള സി​നി​മ​ക​ളാ​യി​രു​ന്നു. പ​ണ​മു​ണ്ടാ​ക്കി.

എ​നി​ക്ക് അ​തി​ന്‍റെ ഷെ​യ​ർ ല​ഭി​ച്ചു. അ​വ​രെ​ന്‍റെ സു​ഹൃ​ത്തു​ക്ക​ൾ ആ​യി​രു​ന്നു. അ​തി​നാ​ൽ സു​താ​ര്യ​മാ​യ ഇ​ട​പാ​ടാ​യി​രു​ന്നു അ​ത്.

ഇ​ൻ​സ്ട്രി​യു​ടെ സാ​മ്പ​ത്തി​ക നേ​ട്ട​ത്തി​നും ഇ​താ​ണ് ന​ല്ല​ത്. അ​ങ്ങ​നെ​യാ​യാ​ൽ സി​നി​മ​യു​ടെ വി​ജ​യ പ​രാ​ജ​യ​ത്തി​ന് മു​മ്പേ ത​ങ്ങ​ളു​ടെ താ​ര​മൂ​ല്യം നോ​ക്കി അ​ഭി​നേ​താ​ക്ക​ൾ പ്ര​തി​ഫ​ലം കൈ​പ്പ​റ്റു​ന്ന​ത് കു​റ​യും- ത​പ്സി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Related posts

Leave a Comment