തെരുവുനായയുടെ കടിയേറ്റ വീട്ടമ്മ മരിച്ചു; വാക്സിനെടുത്തിരുന്നുവെന്ന് ബന്ധുക്കൾ; സംസ്ഥാനത്ത് ഈ ​വ​ര്‍​ഷം ഇതുവരെ പേ​വി​ഷ​ബാ​ധയേറ്റു മ​രി​ച്ച​ത് 13 പേ​ർ

 

കോ​ഴി​ക്കോ​ട്: പേ​രാ​മ്പ്ര കൂ​ത്താ​ളി​യി​ല്‍ തെ​രു​വ് നാ​യ​യു​ടെ ക​ടി​യേ​റ്റ വീ​ട്ട​മ്മ വാ​ക്സി​നെ​ടു​ത്തി​ട്ടും മ​രി​ച്ചു. പു​തി​യേ​ട​ത്ത് ച​ന്ദ്രി​ക (53) യാ​ണ് ഇ​ന്ന​ലെ രാ​ത്രി മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്. നാ​യ​യു​ടെ ക​ടി​യേ​റ്റ​വ​ര്‍ വാ​ക്‌​സിനെ​ടു​ത്തി​ട്ടും മ​രി​ക്കു​ന്ന സം​സ്ഥാ​ന​ത്തെ ര​ണ്ടാ​മ​ത്തെ സം​ഭ​വ​മാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന​ത്.

ക​ഴി​ഞ്ഞ മാ​സം 21ന് ​കാ​ല​ത്താ​ണ് ഇ​വ​ര്‍​ക്ക് മു​ഖ​ത്ത് തെ​രു​വ് നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്. അ​തി​ന് ശേ​ഷം ക്യ​ത്യ​മാ​യ വാ​ക്‌​സിനു​ക​ള്‍ എ​ടു​ത്തി​രു​ന്ന​താ​യി ബ​ന്ധു​ക്ക​ള്‍ അ​റി​യി​ച്ചു.​

ക​ടി​യേ​റ്റ ച​ന്ദ്രി​ക കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ര​ണ്ടു​ദി​വ​സ​മാ​യി ക​ടു​ന്ന പ​നി​യും അ​ണു​ബാ​ധ​യും ഉ​ണ്ടാ​യി.

പേ​വി​ഷ​ബാ​ധ​യു​ടെ ല​ക്ഷ​ണ​ങ്ങ​ളും ഇ​വ​ര്‍ കാ​ണി​ക്കാ​ന്‍ തു​ട​ങ്ങി.​ പു​തി​യേ​ട​ത്ത് കു​മാ​ര​നന്‍റെ ഭാ​ര്യ​യാ​ണ് ച​ന്ദ്രി​ക. മ​ക്ക​ള്‍:​ജ​യേ​ഷ്, ജി​തേ​ഷ് (ഡോ​ഗ് സ്‌​ക്വാ​ഡ്, പ​യ്യോ​ളി), ജി​നോ​യ് (പോ​ലീ​സ്, ചേ​വാ​യൂ​ര്‍). മ​രു​മ​ക്ക​ള്‍: ജി​ജി, നി​ത്യ, ഇ​ന്ദു.

പ്ര​ദേ​ശ​ത്തെ വേ​റെ നാ​ലു​പേ​ര്‍​ക്കു കു​ടി തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റി​രു​ന്നു. ഇ​വ​ര്‍​ക്കൊ​ന്നും പേ​വി​ഷ​ബാ​ധ​യു​ടെ ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ണ്ടാ​യി​ട്ടി​ല്ല.

ച​ന്ദ്രി​ക​യ്ക്ക് പേ​വി​ഷ ബാ​ധ ഉ​ണ്ടാ​യോ എ​ന്ന​തി​ല്‍ പ​രി​ശോ​ധ​ന ഫ​ല​ങ്ങ​ള്‍ വ​രാ​നു​ണ്ടെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.​ ഇ

​വ​രു​ടെ ര​ക്ത​സാ​മ്പി​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. ര​ണ്ടു ദി​വ​സ​ത്തി​ന​കം ഫ​ലം പു​റ​ത്തു​വ​രും. കൂ​ത്താ​ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പു​ള്ളു​വ​ന്‍​ത​റ ര​ണ്ടേ ആ​ര്‍ മു​രു​കു​ത്തി ഭാ​ഗ​ത്തു നി​ര​വ​ധി പേ​ര്‍​ക്ക് തെ​രു​വു​നാ​യ്ക്ക​ളു​ടെ ക​ടി​യേ​റ്റി​ട്ടു​ണ്ട്.

ഈ വർഷം മരിച്ചത് 13 പേർ
സം​സ്ഥാ​ന ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ക​ണ​ക്ക​നു​സ​രി​ച്ച് ഈ ​വ​ര്‍​ഷം 13 പേ​രാ​ണു പേ​വി​ഷ​ബാ​ധ മൂ​ലം മ​രി​ച്ച​ത്. തൃ​ശൂ​ര്‍ പെ​രി​ഞ്ഞ​നം കോ​വി​ല​കം സ്വ​ദേ​ശി പ​തു​ക്കാ​ട്ടി​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ, പാ​ല​ക്കാ​ട് മ​ങ്ക​ര സ്വ​ദേ​ശി​നി ശ്രീ​ല​ക്ഷ്മി എ​ന്ന പെ​ൺ​കു​ട്ടി, കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി എ​ന്നി​വ​രാ​ണ് ഒ​ടു​വി​ൽ പേ​വി​ഷ​ബാ​ധ​യേ​റ്റ് മ​രി​ച്ച​ത്. ഇ​ന്ന് കോ​ഴി​ക്കോ​ട്ട് പേ​രാ​ന്പ്ര​യി​ൽ നാ​യ​യു​ടെ ക​ടി​യേ​റ്റ വീ​ട്ട​മ്മ​യു​ടെ മ​ര​ണ​മാ​ണ് ഏ​റ്റ​വും ഒ​ടു​വി​ല​ത്തേ​ത്.

കോട്ടയത്ത് മരിച്ചത് ഇതര സംസ്ഥാന തൊഴിലാളി
12നു ​രാ​വി​ലെ 11നു ​മെ​ഡി​ക്ക​ൽ കോ​ള​ജ് സാം​ക്ര​മി​ക രോ​ഗ വി​ഭാ​ഗ​ത്തി​ൽ ക​ഴി​യ​വെ​യാ​ണ് കോട്ടയത്ത് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി മ​ര​ണ​പ്പെ​ട്ട​ത്.

10നു ​രാ​ത്രി 12.30നു ​മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ​നി​ന്നു ചാ​ടി​പ്പോ​യ ഇ​യാ​ളെ 11നു ​രാ​വി​ലെ 6.30നു ​കു​ട​മാ​ളൂ​ർ സ്കൂ​ൾ ജം​ഗ്ഷ​നു സ​മീ​പ​മു​ള്ള ഒ​രു വീ​ട്ടി​ൽ​നി​ന്നാ​ണു പോ​ലീ​സ് പി​ടി​കൂ​ടി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

നാ​യ​​യു​ടെ ക​ടി​യേ​റ്റ ജീ​വ​ൻ ബ​റു​വ​യെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ​നി​ന്നാ​ണു വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് റ​ഫ​ർ ചെ​യ്ത​ത്.

രാ​ത്രി 10ന് ​എ​ത്തി​യ ബ​റു​വ​യെ സാം​ക്ര​മി​ക​രോ​ഗ വി​ഭാ​ഗ​ത്തി​ലെ ഡോ​ക്ട​ർ​മാ​ർ വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കു​ക​യും പേ ​വി​ഷ​ബാ​ധ സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്നു കൂ​ടെ​യു​ള്ള സു​ഹൃ​ത്തു​ക്ക​ളോ​ടും നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യാ​ൻ നി​ർ​ദ്ദേ​ശി​ച്ചു.

രാ​ത്രി 12.30ന് ​ഇ​യാ​ൾ ആ​ശു​പ​ത്രി​യി​ൽ​നി​ന്നു ചാ​ടി​പ്പോ​കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചു.

തു​ട​ർ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കാ​ർ​ത്തി​ക് ജി​ല്ല​യി​ൽ ജാ​ഗ്ര​ത നി​ർ​ദ്ദേ​ശം ന​ൽ​കു​ക​യും വ​ൻ പോ​ലീ​സ് സം​ഘം മെ​ഡി​ക്ക​ൽ കോ​ള​ജ് പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ നേ​രം​പു​ല​രും വ​രെ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

പി​ന്നീ​ട് വ്യാ​ഴാ​ഴ്ച രാ​വി​ലെ 6.30നു ​കു​ട​മാ​ളൂ​ർ ഹൈ​സ്കൂ​ൾ ജം​ഗ്ഷ​ൻ ഭാ​ഗ​ത്തു ക​ണ്‍​ട്രോ​ൾ റൂം ​എ​സ്ഐ ടി.​കെ. അ​നി​ൽ​കു​മാ​ർ, വെ​സ്റ്റ് എ​സ്ഐ സി. ​സു​രേ​ഷ്, സീ​നി​യ​ർ സി​പി​ഒ​മാ​രാ​യ മു​ഹ​മ്മ​ദ്സ​മീ​ർ, വി​ജേ​ഷ്കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്നു വ​ള​രെ സാ​ഹ​സി​ക​മാ​യി ഇ​വ​രെ പി​ടി​കൂ​ടി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ച ഇ​യാ​ളെ സാം​ക്ര​മി​ക രോ​ഗ പ്ര​ത്യേ​ക വി​ഭാ​ഗ​ത്തി​ലേ​ക്കു മാ​റ്റു​ക​യും ചെ​യ്തി​രു​ന്നു. സു​ഹൃ​ത്തു​ക്ക​ളാ​യ ര​ണ്ടു​പേ​ർ ഇ​പ്പോ​ഴും നി​രീ​ക്ഷണ​ത്തി​ൽ ക​ഴി​യു​ക​യാ​ണ്.

Related posts

Leave a Comment