ഒന്‍പതു വയസുള്ള കുട്ടി മൂത്രം ഒഴിക്കുന്നതിന്റെ ദൃശ്യം പ്രചരിപ്പിച്ചതിന് രണ്ട് ഹൗസിംഗ് സൊസൈറ്റി അംഗങ്ങള്‍ക്കെതിരേ പോക്സോ കേസ് എടുത്തു.
കെട്ടിടത്തിന്റെ കോണിപ്പടിയില്‍ കുട്ടി മൂത്രം ഒഴിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് ഹൗസിംഗ് സൊസൈറ്റിയുടെ സെക്രട്ടറിയും മറ്റൊരു അംഗവും പ്രചരിപ്പിച്ചത്.
താമസക്കാരുടെ ഗ്രൂപ്പിലാണ് ഇവര്‍ ഈ വീഡിയോ പങ്കുവെച്ചത്. മുംബൈ മുളുന്തിലെ ഹൗസിംഗ് സൊസൈറ്റിയിലാണ് സംഭവം.
വീഡിയോ പ്രചരിപ്പിച്ചതിനെതിരേ കുട്ടിയുടെ അമ്മയാണ് പോലീസിനെ സമീപിച്ചത്. കഴിഞ്ഞാഴ്ച കേസില്‍ ഇരുവരും മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു.
കുട്ടി മൂത്രം ഒഴിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇരുവരും പ്രചരിപ്പിച്ചതെന്ന് പോലീസ് പറയുന്നു. സൊസൈറ്റിയിലെ താമസക്കാരുടെ ഗ്രൂപ്പിലാണ് ഇത് പങ്കുവെച്ചത്.
കുട്ടിയുടെ സ്വകാര്യത ലംഘിച്ചതിനും പൊതുജനമധ്യത്തില്‍ അപമാനിച്ചതിനും പോക്സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ അനുസരിച്ചാണ് കേസ്. നിലവില്‍ പോലീസ് കേസ് അന്വേഷിച്ച് വരികയാണ്.