സമൂഹമാധ്യമങ്ങളിലെ മിന്നും താരം നിമിഷ ബിജോ പ്രധാനവേഷത്തിലെത്തുന്ന അവഞ്ചേഴ്സ് റിലീസിംഗിന് ഒരുങ്ങുന്നു. ഈ മാസം 26 ന് സിനിമ തിയേറ്ററുകളില്‍ എത്തും. മെഹ്മൂദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിര്‍മ്മിക്കുന്നത് മമ്മീസ് സെഞ്ച്വറി വിഷനാണ്.
സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധ നേടിയ നിമിഷ ബിജോ പോലീസ് വേഷത്തിലാണ് ചിത്രത്തില്‍ എത്തുന്നത്. റഫീക് ചൊക്ലി, ജീവ, ശ്രീപദി സലിംഖാന്, രോഹിത്, രോഹിത്, ജ്യോതീഷ് മട്ടന്നൂര്‍, സരിത മഞ്ജു തുടങ്ങി നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.
പെരുമ്പാവൂര്‍ ആയിരുന്നു ചിത്രത്തിന്റെ പ്രധാനലൊക്കേഷന്‍. സംവിധായകന്റെ തന്നെ കഥയ്ക്ക് സുനില്‍ പുല്ലോട് , ശിബു പുല്ലോട് എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണങ്ങള്‍ ഒരിക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത കോളേജ് ക്യൂട്ടീസ് എന്ന ചിത്രത്തിലും താരം പ്രധാന വേഷത്തില്‍ എത്തിയിരുന്നു.
നടി, മോഡല്‍ തുടങ്ങിയ രീതികളില്‍ ഇതിനോടകം കഴിവു തെളിയിച്ച നിമിഷ സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്. താരത്തിന്റെ പോസ്റ്റുകളെല്ലാം വളരെപ്പെട്ടെന്ന് വൈറലാകാറുമുണ്ട്.
സിനിമയിലും മോഡലിംഗിലുമായി സജീവമാണ് താരമിപ്പോള്‍. പത്തൊമ്പതാം നൂറ്റാണ്ട്, രാക്ഷസി, എതിരേ എന്നിവയാണ് താരത്തിന്റേതായി ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന മറ്റ് ചിത്രങ്ങള്‍.