വിവാദനായികയായി വാര്‍ത്തകളില്‍ നിറഞ്ഞ അങ്കമാലി പാറക്കടവ് വട്ടപറമ്പ് കരയില്‍ പൊന്നാടത്ത് വീട്ടില്‍ കൊച്ചുത്രേസ്യ എന്ന സിപ്സി(50) കുഴഞ്ഞു വീണു മരിച്ചു.
ഒന്നരവയസ്സുള്ള പേരക്കുട്ടിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്ന കേസിലൂടെയാണ് സിപ്സി കുപ്രസിദ്ധിയാര്‍ജ്ജിക്കുന്നത്.
എറണാകുളം പള്ളിമുക്കിലെ ലോഡ്ജില്‍ വച്ചാണ് മരണം സംഭവിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിന് പിന്നാലെയാണ് മരണം സംഭവിച്ചതെന്നും മരണത്തില്‍ മറ്റ് അസ്വാഭാവികതകളില്ലെന്നും എറണാകുളം സെന്‍ട്രല്‍ പോലീസ് പറഞ്ഞു.
മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയെന്നും പോലീസ് അറിയിച്ചു.
കഴിഞ്ഞ മാര്‍ച്ചിലാണ് കൊച്ചി കലൂരിലെ ഹോട്ടല്‍ മുറിയില്‍വെച്ച് സിപ്സിയുടെ പേരക്കുട്ടിയായ ഒന്നരവയസ്സുകാരി കൊല്ലപ്പെട്ടത്.
സിപ്സിയുടെ കാമുകനായ ജോണ്‍ ബിനോയ് ഡിക്രൂസാണ് കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നതെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
കേസില്‍ ഇയാളെയും സിപ്സിയെയും പോലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിന്റെ പിതാവായ സജീവും കേസില്‍ അറസ്റ്റിലായിരുന്നു.
കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡിലായിരുന്ന സിപ്സി അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്.
കൊലക്കേസില്‍ പിടിയിലാകുന്നതിന് മുമ്പും സിപ്സി നിരവധി കേസുകളില്‍ പ്രതിയായിരുന്നു.
മോഷണം, കഞ്ചാവ് വില്‍പ്പന തുടങ്ങിയ കേസുകളിലാണ് ഇവര്‍ നേരത്തെ പിടിയിലായിരുന്നത്. പോലീസിന്റെ ഗുണ്ടാപട്ടികയിലും സിപ്സിയുടെ പേരുണ്ടായിരുന്നു.
അങ്കമാലിയില്‍ സ്കൂട്ടര്‍ യാത്രികയെ ഇടിച്ചുവീഴ്ത്തി വസ്ത്രം വലിച്ചുകീറിയ സംഭവത്തിലും സിപ്സിക്കെതിരേ കേസുണ്ടായിരുന്നു.
പോലീസിന്റെ പിടിയിലായാല്‍ ആത്മഹത്യ ഭീഷണി മുഴക്കുകയും ദേഹത്ത് മനുഷ്യവിസര്‍ജ്യം പുരട്ടി പോലീസുകാരില്‍നിന്ന് രക്ഷപ്പെടുന്നതും സിപ്സിയുടെ പതിവായിരുന്നു.
കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ തിരുവനന്തപുരത്തുവെച്ച് പോലീസ് പിടികൂടിയപ്പോള്‍ വിവസ്ത്രയാകാന്‍ ശ്രമിച്ചതും വാര്‍ത്തയായിരുന്നു.