ന്യൂഡല്‍ഹി: കുതിരക്കച്ചവടം നടത്തി ആം ആദ്മി സർക്കാരിനെ മറിച്ചിടാൻ കേന്ദ്രത്തിലെ മോദി സർക്കാർ ശ്രമിച്ചെന്ന് എഎപി നേതാക്കൾ.
എംഎൽഎമാരെ പണം കാട്ടി പ്രലോഭിപ്പിച്ചും കേന്ദ്ര ഏജൻസികളെ കാട്ടി ഭീഷണിപ്പെടുത്തിയും വരുതിയിലാക്കാൻ ബിജെപി ശ്രമിക്കുകയാണെന്ന് മുതിർന്ന എഎപി നേതാക്കൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
ഡൽഹി സര്‍ക്കാരിനെ മറിച്ചിടാന്‍ എംഎൽഎമാര്‍ക്ക് 20 കോടി വീതം വാഗ്ദാനം ചെയ്തെന്ന് എഎപി നേതാക്കള്‍ വെളിപ്പെടുത്തി.
ഒന്നുകില്‍ 20 കോടി വാങ്ങി ബിജെപിയില്‍ ചേരുക അല്ലെങ്കില്‍ സിബിഐ കേസിനെ നേരിടുകയെന്ന ഭീഷണിയാണ് ലഭിച്ചതെന്ന് ആം ആദ്മി ദേശീയ വക്താവും രാജ്യസഭാ എംപിയുമായ സഞ്ജയ് സിംഗ് പറഞ്ഞു.
ബിജെപിയില്‍ ചേര്‍ന്നാല്‍ 20 കോടിയും മറ്റ് എംഎൽഎമാരെ ഒപ്പം കൂട്ടിയാല്‍ 25 കോടിയുമായിരുന്നു വാഗ്ദാനം – സഞ്ജയ് സിംഗ് കൂട്ടിച്ചേർത്തു.
മനീഷ് സിസോദിയയെ മറ്റൊരു ഷിൻഡെയാക്കാനുള്ള ശ്രമമായിരുന്നു ബിജെപി നടത്തിയത്. പക്ഷേ, അതിനെ എഎപി പരാജയപ്പെടുത്തിയെന്നും നേതാക്കള്‍ വ്യക്തമാക്കി.
എംഎൽഎമാരായ അജയ് ദത്ത്, സഞ്ജ് ഷാ, സോംനാഥ് ഭാരതി, കുല്‍ദീപ് കുമാര്‍ എന്നിവരെയാണ് കുതിരക്കച്ചവടത്തിനായി ബിജെപി ബന്ധപ്പെട്ടത്.