ഗാന്ധിനഗര്‍: കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് സംഘം പിടികൂടി റിമാൻഡ് ചെയ്ത ഡോക്ടര്‍ക്ക് കോട്ടയം മെഡിക്കല്‍ കോളജില്‍ വിഐപി പരിഗണന നല്‍കുന്നതായി ആക്ഷേപം.
ശാരീരിക അസ്വസ്തകളെ തുടര്‍ന്നാണ് കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലെ സര്ജന് ഡോ. എം.എസ്. സുജിത് കുമാറിനെ (43) മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ച മുണ്ടക്കയം സ്വദേശിയായ യുവാവില്‍നിന്ന് 3,000 രൂപ കൈക്കൂലി വാങ്ങുമ്പോള്‍ കോട്ടയം വിജിലന്‍സ് സംഘമാണ് ഇദ്ദേഹത്തെ പിടികൂടിയത്.അസ്വസ്തത പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് രാത്രി ഒമ്പതിന് കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ചു.
കോടതി റിമാൻഡ് ചെയ്യുന്ന പ്രതികള്‍ ശാരീരിക അസ്വസ്തത പ്രകടിപ്പിച്ച് ആശുപത്രിയില്‍ പ്രവേശിക്കപ്പെടുമ്പോള്‍ ലഭിക്കാത്ത തരത്തിലുള്ള വിഐപി പരിഗണനയാണ് ഡോക്ടർക്കു ലഭിക്കുന്നതെന്നും അതിനായി ഉന്നത ഇടപെടലുണ്ടായിട്ടുണ്ടെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.