ഗായകനും പ്രിയങ്ക ചോപ്രയുടെ ഭര്‍ത്താവുമായ നിക്ക് ജൊവാന്സിനെക്കുറിച്ച് മനസ് തുറന്ന് നിക്കിന്റെ മുന്‍ കാമുകി സെലീന ഗോമസ്.
സ്ക്രീം ക്വീൻസ്, കിംഗ്ഡം എന്നീ ചിത്രങ്ങളിൽ സ്വവർഗാനുരാഗിയായി അഭിനയിച്ച നിക്കിനെ കുറിച്ച് പറഞ്ഞതിന് ശേഷം നിക്ക് യഥാര്‍ഥ ജീവിതത്തില്‍ സ്വവര്‍ഗാനുരാഗി ആണോ എന്ന് ഒരു ചോദ്യവും ഉയർന്നു.
ഇതിനാണ് സെലീന മറുപടി നൽകിയത്. നിക്കും താനും പ്രണയിച്ചിട്ടുണ്ടെന്നും ഒരുമിച്ച് ജീവിച്ചിട്ടുണ്ടെന്നും സെലീന വ്യക്തമാക്കി.
എന്നാല്‍ സ്വവര്‍ഗാനുരാഗി ആണെന്ന തോന്നല്‍ ഒരു ശതമാനം പോലും ഉണ്ടായിട്ടില്ലെന്നുമാണ് സെലീന മറുപടി പറഞ്ഞത്.
2008-2009 കാലഘട്ടങ്ങളില്‍ പ്രണയത്തിലായിരുന്ന നിക്കും സെലീനയും ഒരു വര്‍ഷത്തിന് ശേഷം വേര്‍പിരിഞ്ഞു.
പലയിടത്തും സെലീന നിക്കിനെക്കുറിച്ച് പറഞ്ഞിട്ടുമുണ്ട്. 2018ലാണ് നടി പ്രിയങ്ക ചോപ്രയുമായി നിക്ക് പ്രണയത്തിലാകുന്നത്.
പിന്നീട് നിരവധി പൊതുപരിപാടികളില്‍ ഇവർ സ്ഥിരം സാന്നിധ്യമായിരുന്നു. ഡിസംബറില്‍ ഇരുവരും വിവാഹിതരായി.
2022 ജനുവരിയില്‍ വാടക ഗര്‍ഭധാരണത്തിലൂടെ ദമ്പതികള്‍ക്ക് ഒരു പെണ്‍കുഞ്ഞ് പിറന്നു. മാൾട്ടി മേരി എന്നാണ് കുഞ്ഞിന്റെ പേര്.