ഞാൻ ആദ്യം കാണുമ്പോൾ കാവ്യയ്ക്ക് ഒരു പല്ല് ഇല്ലായിരുന്നു. രണ്ടാം ക്ലാസിൽ പഠിക്കുക്കുകയായിരുന്നു. പിന്നീട് പത്തോ പതിനൊന്നോ വയസുള്ളപ്പോൾ അഴകിയ രാവണനിൽ അഭിനയിക്കാൻ വന്നു.
അതുകഴിഞ്ഞ് ഞാൻ അസോസിയേറ്റ് ആയി വർക്ക് ചെയ്ത ഭൂതകണ്ണാടിയിൽ ഒരു വേഷം ചെയ്തു. അങ്ങനെ കാവ്യയുടെ വളർച്ച കണ്ടിട്ടുണ്ട് ഞാൻ.
ചന്ദ്രനുദിക്കുന്ന ദിക്ക് ആയപ്പോൾ ശാലിനിയെ ആയിരുന്നു ഞാൻ ആദ്യം തീരുമാനിച്ചിരുന്നത്. അവസാന നിമിഷം എന്റെ ഗുരുനാഥനായ കമൽ സാറിന്റെ നിറം സിനിമയും വന്നു.
മണിരത്നത്തിന്റെ മറ്റൊരു സിനിമയും വന്നു. ഇതിനിടയിൽ എന്റെ സിനിമ ചെയ്യാൻ പറ്റിയില്ല. അങ്ങനെ അവർ അതിൽ നിന്ന് മാറി. ഇനി എന്ത് ചെയ്യുമെന്ന് ആലോചിച്ചിരിക്കുമ്പോഴാണ് കാവ്യയെ ഓർത്തത്.
അങ്ങനെ ഞാൻ കുട്ടിയെ കാണാൻ നീലേശ്വരത്തേക്ക് പോവുകയും. അവരുടെ മാതാപിതാക്കളുമായി സംസാരിക്കുകയും ചെയ്തു. അവർക്ക് ആദ്യം നായികയാക്കാൻ പേടിയായിരുന്നു ഒടുവിൽ ഞാൻ നിർബന്ധിച്ചാണ് സമ്മതിപ്പിച്ചത്. -ലാൽ ജോസ്