മുംബൈ: ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ മുന്‍ ക്രിക്കറ്റ് താരം വി.വി.എസ്. ലക്ഷ്മണ്‍ പരിശീലിപ്പിക്കും. ഇക്കാര്യത്തി ല്‍ ബിസിസിഐ ഔദ്യോഗിക പ്രഖ്യാപനം നടത്തി.
ഇന്ത്യയുടെ പ്രധാന പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്നാണ് ലക്ഷ്മണെ ഏഷ്യാ കപ്പില്‍ പരിശീലകനാക്കിയത്.
ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ മുതിര്‍ന്ന പരിശീലകനും ഇന്ത്യ അണ്ടര്‍ 19, എ ടീം പരിശീലക നുമായ ലക്ഷ്മണ്‍ ഇന്ത്യയുടെ സിംബാബ്‌വെ പര്യടനത്തിലും പരിശീലകനായിരുന്നു.
ഈ മാസം 27നാണ് ഏഷ്യാ കപ്പ് ആരംഭിക്കുക. ഉദ്ഘാടന മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍ ശ്രീലങ്കയെ നേരിടും. ടൂര്‍ണ മെന്‍റില്‍ പാക്കിസ്ഥാനാണ് ഇന്ത്യയുടെ ആദ്യ എതിരാളി. 28ന് ദുബായിലാണ് മത്സരം.