സംസ്ഥാനത്ത് 29 വ​രെ മ​ഴ തു​ട​രും; ആ​റ് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്; കേ​ര​ള-​ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ല്‍ 50 കി​ലോ​മീ​റ്റ​ര്‍ വേഗതയിൽ കാറ്റ് വീശാൻ സാധ്യത 

 

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് ആ​റ് ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു.പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലാ​ണ് യെ​ല്ലോ അ​ല​ർ​ട്ട്.

അ​ടു​ത്ത മ​ണി​ക്കൂ​റു​ക​ളി​ൽ കേ​ര​ള​ത്തി​ല്‍ ഇ​ടു​ക്കി, ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളി​ല്‍ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്‍ മ​ഴ പെ​യ്‌​തേ​ക്കാം.ഇ​ന്നും പ​ര​ക്കെ മ​ഴ​ക്ക് സാ​ധ്യ​ത​യു​ണ്ട്. ആ​ഗ​സ്റ്റ് 29 വ​രെ മ​ഴ തു​ട​രു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്.

കേ​ര​ള-​ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ല്‍ മ​ണി​ക്കൂ​റി​ല്‍ 40 മു​ത​ല്‍ 50 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത​യി​ല്‍ ശ​ക്ത​മാ​യ കാ​റ്റി​നും മോ​ശം കാ​ലാ​വ​സ്ഥ​യ്ക്കും സാ​ധ്യ​ത​യു​ണ്ട്.

കൂ​ടാ​തെ കേ​ര​ള, ല​ക്ഷ​ദ്വീ​പ്, ക​ര്‍​ണ്ണാ​ട​ക, മാ​ലി​ദ്വീ​പ് തീ​രം അ​തി​നോ​ട് ചേ​ര്‍​ന്നു​ള്ള തെ​ക്ക്- കി​ഴ​ക്ക​ന്‍ അ​റ​ബി​ക്ക​ട​ല്‍, മ​ധ്യ കി​ഴ​ക്ക​ന്‍ അ​റ​ബി​ക്ക​ട​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മ​ണി​ക്കൂ​റി​ല്‍ 40 മു​ത​ല്‍ 50 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത​യി​ല്‍ ശ​ക്ത​മാ​യ കാ​റ്റി​നും മോ​ശം കാ​ലാ​വ​സ്ഥ​ക്കും സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഈ ​മേ​ഖ​ല​ക​ളി​ൽ മ​ല്‍​സ്യ​ബ​ന്ധ​ന​ത്തി​ന് പോ​ക​രു​തെ​ന്നും നി​ര്‍​ദ്ദേ​ശ​മു​ണ്ട്.

Related posts

Leave a Comment