ബാംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി: അടുത്ത ദിവസങ്ങളിൽ ശക്തമായ മഴ; ഇ​ന്ന് ഒ​ൻ​പ​ത് ജി​ല്ല​കളിലും ചൊവ്വാഴ്ച 12 ജില്ലകളിലും മഞ്ഞഅലർട്ട്


തി​രു​വ​ന​ന്ത​പു​രം: അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ സം​സ്ഥാ​ന​ത്ത് ശക്ത മായ മ​ഴ​യ്ക്ക് സാ​ദ്ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്.

സെ​പ്റ്റം​ബ​ർ ഒ​ന്നു വ​രെ വ്യാ​പ​ക മ​ഴ​യു​ണ്ടാ​കും. അ​ടു​ത്ത അ​ഞ്ച് ദി​വ​സം വ്യാ​പ​ക മ​ഴ​യ്ക്കും ഇ​ടി​മി​ന്ന​ലി​നും സാ​ദ്ധ്യ​ത​യു​ണ്ട്.

ഇ​ന്ന് ഒ​ൻ​പ​ത് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ടാ​ണ്. കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട് ജി​ല്ല​ക​ളി​ലാ​ണ് ഇ​ന്ന് യെ​ല്ലോ അ​ല​ർ​ട്ട്.

തെ​ക്ക് പ​ടി​ഞ്ഞാ​റ​ൻ ബീ​ഹാ​റി​നു മു​ക​ളി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി ച​ക്ര​വാ​ത​ചു​ഴി നി​ല​നി​ൽ​ക്കു​ന്ന​തും തെ​ക്ക​ൻ ബം​ഗാ​ൾ ഉ​ൾ​ക​ട​ലി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്താ​യി മ​റ്റൊ​രു ച​ക്ര​വാ​ത​ചു​ഴി നി​ല​നി​ൽ​ക്കു​ന്ന​തും തെ​ക്ക​ൻ ബം​ഗാ​ൾ ഉ​ൾ​ക​ട​ലി​ൽ നി​ന്നും തെ​ക്ക​ൻ ത​മി​ഴ്‌​നാ​ട് വ​രെ ന്യൂ​ന​മ​ർ​ദ്ദ പാ​ത്തി നി​ല​നി​ൽ​ക്കു​ന്ന​തു​മാ​ണ് കേ​ര​ള​ത്തി​ൽ വ്യാ​പ​ക മ​ഴ​യ്ക്ക് കാ​ര​ണ​മാ​കു​ന്ന​ത്.

നാ​ളെ തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശ്ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ എ​ന്നീ ജി​ല്ല​ക​ളി​ലാ​ണ് യെ​ല്ലോ അ​ല​ർ​ട്ട്.

Related posts

Leave a Comment