മഴമുന്നറിയിപ്പില്ലാതെ പ​ത്ത​നം​തി​ട്ട​യി​ൽ പെയ്തിറങ്ങിയത് ഓറഞ്ച് മഴ; താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ വെള്ളത്തിൽ മുങ്ങി; കടകളിൽ വെള്ളം കയറി  ലക്ഷങ്ങളുടെ നഷ്ടം


പ​ത്ത​നം​തി​ട്ട: രാ​ത്രി മു​ഴു​വ​ൻ നീ​ണ്ട മ​ഴ​യി​ൽ ജി​ല്ല​യി​ൽ ക​ന​ത്ത നാ​ശ​ന​ഷ്ടം. താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി. തോ​ടു​ക​ൾ ക​ര​ക​വി​ഞ്ഞ് വെ​ള്ളം റോ​ഡു​ക​ളി​ലും ക​ട​ക​ളി​ലും ക​യ​റി.

അ​പ്ര​തീ​ക്ഷി​ത​മാ​യ മ​ഴ​ക്കെ​ടു​തി​യി​ൽ പ​ല​യി​ട​ത്തും നാ​ശ​ന​ഷ്ട​ങ്ങ​ളേ​റി.മ​ല്ല​പ്പ​ള്ളി, ചു​ങ്ക​പ്പാ​റ, റാ​ന്നി, അ​യി​രൂ​ർ, കോ​ഴ​ഞ്ചേ​രി, നാ​ര​ങ്ങാ​നം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കൂ​ടു​ത​ൽ മ​ഴ പെ​യ്ത​ത്.

മി​ക്ക​യി​ട​ങ്ങ​ളി​ലും തോ​ടു​ക​ൾ ക​ര​ക​വി​ഞ്ഞു. റോ​ഡു​ക​ളി​ലേ​ക്ക് വെ​ള്ളം ക​യ​റി​യ​തോ​ടെ ചെ​റി​യ വാ​ഹ​ന​ങ്ങ​ളു​ടെ യാ​ത്ര ത​ട​സ​പ്പെ​ട്ടി​രു​ന്നു.

ന​ദി​ക​ളി​ലെ ജ​ല​നി​ര​പ്പ് ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു. പ്രാ​ദേ​ശി​ക​മാ​യി ചെ​റു​തോ​ടു​ക​ൾ ക​വി​ഞ്ഞാ​ണ് വെ​ള്ളം ക​യ​റി​യി​രി​ക്കു​ന്ന​ത്.

ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ത​മി​ഴ്നാ​ടി​ന് കി​ഴ​ക്കാ​യി സ്ഥി​തി ചെ​യ്യു​ന്ന ച​ക്ര​വാ​ത ചു​ഴി​യു​ടെ ഭാ​ഗ​മാ​യി ല​ഭി​ക്കു​ന്ന കി​ഴ​ക്ക​ൻ മ​ഴ വൈ​കു​ന്നേ​ര​വും രാ​ത്രി​യി​ലു​മാ​യി പെ​യ്യു​ക​യും രാ​വി​ലെ​യോ​ടു കൂ​ടി ശ​ക്തി കു​റ​യു​ക​യും ചെ​യ്യും. രാ​വി​ലെ 6.30ഓ​ടെ മ​ഴ മി​ക്ക​യി​ട​ത്തും കു​റ​ഞ്ഞു.

പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ രാ​ത്രി ല​ഭി​ച്ച മ​ഴ​യു​ടെ അ​ള​വ്
വാ​ഴ​ക്കു​ന്നം- 139 മി​ല്ലി​മീ​റ്റ​ർ, കു​ന്ന​ന്താ​നം -124, റാ​ന്നി – 104, കോ​ന്നി – 77, സീ​ത​ത്തോ​ട് – 73, ഉ​ള​നാ​ട് – 65, ളാ​ഹ – 61, വെ​ണ്‍​കു​റി​ഞ്ഞി- 45.

പ​ത്ത​നം​തി​ട്ട സ്റ്റേ​ഡി​യം ജം​ഗ്ഷ​ൻ മു​ങ്ങി, വെ​ട്ടി​പ്ര​ത്തും വെ​ള്ളം​ക​യ​റി

പ​ത്ത​നം​തി​ട്ട: സ്റ്റേ​ഡി​യം ജം​ഗ്ഷ​നി​ലെ ക​ട​ക​ളി​ൽ വെ​ള്ളം ക​യ​റി. സ്റ്റേ​ഡി​യ​ത്തി​ലും വെ​ള്ളം നി​റ​ഞ്ഞു. താ​ഴെ​വെ​ട്ടി​പ്രം ഭാ​ഗ​ത്തും വെ​ള്ളം ക​യ​റി.

പോ​ലീ​സ് ക്വാ​ർ​ട്ടേ​ഴ്സ്, എ​ആ​ർ ക്യാ​ന്പ് എ​ന്നി​വി​ട​ങ്ങ​ളു​ടെ പ​രി​സ​ര​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി. സ്റ്റേ​ഡി​യം ജം​ഗ്ഷ​നി​ലെ അ​പ്ര​തീ​ക്ഷി​ത​മാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ വ്യാ​പാ​രി​ക​ൾ​ക്കു വ​ൻ ന​ഷ്ട​മു​ണ്ട്.

തോ​ട് ക​ര​ക​വി​ഞ്ഞു​ള്ള വെ​ള്ള​വും പെ​യ്ത്തു​നീ​രു​മാ​ണ് ക​ട​ക​ളി​ലേ​ക്ക് ക​യ​റി​യി​രി​ക്കു​ന്ന​ത്. സ​മീ​പ​സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം വെ​ള്ളം ക​യ​റി​ക്കി​ട​ക്കു​ക​യാ​ണ്.

ചു​ങ്ക​പ്പാ​റ ടൗ​ണ്‍ വെ​ള്ള​ത്തി​ൽ, വെള്ളം കടകളിലേക്ക് കയറി, വൻ നാശനഷ്‌‌ടം

ചു​ങ്ക​പ്പാ​റ: ടൗ​ണും പ​രി​സ​ര​ങ്ങ​ളും രാ​ത്രി വെള്ളത്തിൽ മു​ങ്ങി. തോ​ടു​ക​ൾ ക​ര​ക​വി​ഞ്ഞെ​ത്തി​യ വെ​ള്ളം ക​ട​ക​ളി​ലേ​ക്കു ക​യ​റി​യ​തി​നേ തു​ട​ർ​ന്ന് വ​ൻ നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യി.

ക​ട​ക​ളി​ലെ സാ​ധ​ന​ങ്ങ​ൾ പ​ല​ർ​ക്കും ന​ഷ്ട​മാ​യി. അ​പ്ര​തീ​ക്ഷി​ത​മാ​യ മ​ഴ​യാ​യി​രു​ന്ന​തി​നാ​ൽ ക​ട​ക​ളി​ൽ നി​ന്നും സാ​ധ​ന​ങ്ങ​ൾ നീ​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. നേ​രം പു​ല​ർ​ന്ന​തോ​ടെ​യാ​ണ് ഏ​റെ​പ്പേ​രും എ​ത്തി​യ​ത്.

അ​പ്പോ​ഴേ​ക്കും ക​ട​ക​ളി​ൽ വെ​ള്ളം നി​റ​ഞ്ഞി​രു​ന്നു. ചു​ങ്ക​പ്പാ​റ ടൗ​ണും പ​രി​സ​ര​ങ്ങ​ളും വെ​ള്ള​ത്തി​ൽ മു​ങ്ങി​യി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ​വ​ർ​ഷ​വും ചു​ങ്ക​പ്പാ​റ​യി​ൽ ഇ​ത്ത​ര​ത്തി​ൽ വെ​ള്ളം ഉ​യ​ർ​ന്ന് വ​ൻ ന​ഷ്ടം ഉ​ണ്ടാ​യി​രു​ന്നു.

ചെ​ങ്ങാ​റു​മ​ല റോ​ഡ് മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ ത​ക​ർ​ന്നു
വാ​യ്പൂ​ര്: ചെ​റു​കോ​ൽ​പ്പ​താൽ – ചെ​ങ്ങാ​റു​മ​ല റോ​ഡി​ൽ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യു​ണ്ടാ​യ മ​ല​വെ​ള്ള​പ്പാ​ച്ചി​ലിൽ നാ​ശ​ന​ഷ്ടം. റോ​ഡി​ന്‍റെ ഭാ​ഗ​ങ്ങ​ൾ കു​ത്തൊ​ഴു​ക്കി​ൽ ഒ​ലി​ച്ചു പോ​യി.​ആ​റ്റി​ൽ വ​ലി​യ തോ​തി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നി​ട്ടു​മി​ല്ല.​

ചെ​റു​കോ​ൽ​പ്പ​താ​ലി​ന് സ​മീ​പ​മു​ണ്ടാ​യ വെ​ള്ള​പ്പാ​ച്ചി​ൽ സ​മീ​പ​മു​ള്ള സ്വ​കാ​ര്യ പാ​റ​മ​ട​യു​ടെ കു​ളം പൊ​ട്ടി​യ​തു മൂ​ല​മാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

​ വെ​ള്ള​പ്പാ​ച്ചി​ലി​ൽ ചെ​ങ്ങാ​റു​മ​ല – ചെ​റു​കോ​ൽ​പ്പ​താ​ൽ റോ​ഡ് വ​ശം ഇ​ടി​ഞ്ഞു താ​ഴ്ന്നു.​സ​മീ​പ​മു​ള്ള ത​യ്യി​ൽ റ്റി.​ജെ. വ​ർ​ഗീ​സി​ന്‍റെ വീ​ടി​ന്‍റെ ക​യ്യാ​ല ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. സ​ഹോ​ദ​ര​ൻ റ്റി.​ജെ.​ജോ​സ​ഫി​ന്‍റെ വ​സ്തു​വി​ലൂ​ടെ​യു​ള്ള കു​ത്തൊ​ഴു​ക്ക് ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്.​

വാ​യ്പൂ​ര് ബ​സ് സ്റ്റാ​ൻ​ഡ് ജം​ഗ്ഷ​നി​ലെ തോ​ട് നി​റ​ഞ്ഞ് വെ​ള്ളം റോ​ഡി​ലേ​ക്ക് ഒ​ഴു​കു​ക​യാ​ണ്. ​പാ​ല​യ്ക്ക​ൽ ഭാ​ഗ​ത്തും വെ​ള്ളം ക​യ​റി. കൈ​ത്തോ​ടു​ക​ളി​ൽ മാ​ലി​ന്യം നി​റ​യു​ന്ന​താ​ണ് ജ​ല​മൊ​ഴു​ക്ക് ത​ട​സ​പ്പെ​ടാ​ൻ കാ​ര​ണം.

Related posts

Leave a Comment