മീനാക്ഷി രവീന്ദ്രനും ഡെയ്ന്‍ ഡേവിസും മിനിസ്ക്രീനിലെ മിന്നും ജോഡിയാണ്. വ്യത്യസ്തമായ അവതരണ ശൈലിയാണ് ഇരുവരെയും പ്രിയങ്കരമാക്കിയത്.
തന്റെ പുതിയ സിനിമയിലേക്ക് നായകനെയും നായികയേയും കണ്ടെത്തുന്നതിന് വേണ്ടി സംവിധായകന് ലാല്‍ജോസ് മഴവില്‍ മനോരമ ചാനലുമായി ചേര്‍ന്ന് നടത്തിയ നായിക നായകന് പരിപാടിയില്‍ മത്സരാര്‍ഥിയായി വന്നത് മുതലാണ് മീനാക്ഷി രവീന്ദ്രന് പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാക്കിയത്.
നായിക നായകന് ശേഷം പിന്നീട് അവതാരികയായും മീനാക്ഷി തിളങ്ങി. ഉടന്‍ പണം എന്ന ടെലിവിഷന്‍ ഷോയിലൂടെയാണ് മീനാക്ഷിയും ഡെയ്നും പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടംപിടിക്കുന്നത്.
പിന്നീട് മാലിക് എന്ന ചിത്രത്തില്‍ ഫഹദ് ഫാസിലിന്റെ മകളായും മീനാക്ഷി അഭിനയിച്ചു. ഹൃദയം അടക്കമുള്ള സിനിമകളിലും അഭിനയിച്ചിട്ടുള്ള മീനാക്ഷി ഇപ്പോള്‍ തന്റെ ജീവിതത്തിലെ പുതിയ സന്തോഷങ്ങളെ കുറിച്ച് തുറന്നു സംസാരിച്ചതാണ് വൈറലാകുന്നത്. എയര്‍ഹോസ്റ്റസ് ജോലി ഉപേക്ഷിച്ചാണ് മീനാക്ഷി അഭിനയത്തിലേക്ക് ഇറങ്ങിയത്.
മീനാക്ഷിയുടെ വാക്കുകള്‍ ഇങ്ങനെ…
സ്കൈയാണ് എന്റെ പുതിയ വിശേഷം. അമ്മയായിട്ട് ഒരു മാസമാകുന്നു. ഉടന്‍ പണം ചാപ്റ്റര്‍ ഫോര്‍ തുടങ്ങിയതും വലിയ സന്തോഷമാണ്.
ഞാന്‍ ചെയ്ത് പൂര്‍ത്തിയാക്കിയ സിനിമ റിലീസിനൊരുങ്ങുകയാണ്. മറ്റൊരു സിനിമ ചെയ്തുകൊണ്ടിരിക്കുന്നു.’ ‘ആളുകള്‍ എന്നെ തിരിച്ചറിയുന്നുണ്ട് എന്നത് ഞാനിപ്പോഴും ഉള്‍ക്കൊണ്ടിട്ടില്ല.
പുറത്തേക്കിറങ്ങുമ്പോള്‍ ആളുകള്‍ വന്ന് സെല്‍ഫി എടുക്കുമ്പോഴാണ് ഞാനത് പലപ്പോഴും മനസിലാക്കുന്നത്.
ബോള്‍ഡാണ് എന്റെ ക്യാരക്ടറെന്ന് പലരും പറഞ്ഞിട്ടുണ്ട്. ആളുകള്‍ എന്നെപറ്റി എന്ത് പറയുന്നുവെന്നത് എനിക്ക് ഇപ്പോള്‍ വിഷയമല്ല.
ഞാന്‍ എന്റെ ഇഷ്ടത്തിനാണ് ജീവിക്കുന്നത്. നമ്മുടെ പേഴ്സണല്‍ ലൈഫില്‍ തലയിടാന്‍ ആര്‍ക്കും അവകാശമില്ലല്ലോ. ഹെല്‍ത്തി ക്രിട്ടിസിസം എനിക്ക് ഇഷ്ടമാണ്.
മൂന്നാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി വിമാനത്തില്‍ കയറിയത്. അന്ന് മുതല്‍ മനസിലുറപ്പിച്ചതാണ് ക്യാബിന് ക്രൂ ജോലി.’ ‘സിനിമയില്‍ അഭിനയിക്കാന്‍ ഇഷ്ടമായിരുന്നു അന്ന് അത് ഭ്രാന്തായിരുന്നില്ല. ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സില്‍ ജോലി നോക്കാന്‍ ഞാന്‍ കുറച്ച് ഗ്യാപ്പെടുത്തിരുന്നു.
അപ്പോഴാണ് നായിക നായകനിലേക്ക് അവസരം വന്നത്. അങ്ങനെയാണ് അഭിനയത്തെ സ്നേഹിച്ച് തുടങ്ങിയത്.
ക്യാബിന് ക്രൂ എന്ന ജോലിയോട് ഒരുതരി ഇഷ്ടം പോലും കുറഞ്ഞിട്ടില്ല. ഇപ്പോഴും ഫ്ലൈറ്റില്‍ പോകുമ്പോള്‍ ക്യാബിന് ക്രൂവിനെ കാണുമ്പോള്‍ സങ്കടം വരും.
സ്കൈ എന്ന പട്ടിക്കുട്ടിയെ എനിക്ക് ഗിഫ്റ്റ് തന്നത് ഡെയ്നാണ്. അവന് എനിക്ക് തന്ന പിറന്നാള്‍ സമ്മാനമായിരുന്നു. അവനും ഞാനും ഡോഗ് ലവേഴ്സാണ്. അതുകൊണ്ട് തന്നെ പട്ടികളെ കുറിച്ച് ഞങ്ങള്‍ സംസാരിക്കാറുണ്ട്.’
‘അവന് അപ്പോഴും എന്നോട് ചോദിക്കുമായിരുന്നു നായക്കുട്ടിയെ വാങ്ങിയാല്‍ ഷൂട്ടിനും തിരക്കിനുമിടയില്‍ നീ അതിനെ ശ്രദ്ധിക്കുമോയെന്ന്. ഷിറ്റ്സു ബ്രീഡ് എനിക്ക് ഇഷ്ടമാണ്.
പിറന്നാളിന് ഭയങ്കര സര്‍പ്രൈസായിട്ടാണ് സ്കൈയെ ഡെയ്ന്‍ എനിക്ക് തന്നത്. കാറിന്റെ ഡിക്കി ബലൂണുകള്‍ കൊണ്ട് അലങ്കരിച്ച് അതിനുള്ളിലാണ് അവന് ഈ പട്ടിക്കുഞ്ഞിനെ കൊണ്ടുവന്നത്.
സ്കൈയെ കണ്ടതും ഞാന്‍ കരയാന്‍ തുടങ്ങി. ആ സമയം ഞാന്‍ പ്രസവിച്ച കുഞ്ഞിനെ കണ്ടപോലെയാണ് എനിക്ക് തോന്നിയത്.’ ‘ആദ്യമായി കുഞ്ഞിനെ കാണുമ്പോഴുള്ള സന്തോഷമായിരുന്നു. ഞാനാണിപ്പോള്‍ സ്കൈയ്യുടെ എല്ലാ കാര്യങ്ങളും നോക്കുന്നത്. അതില്‍ വിട്ടുവീഴ്ച വരുത്താറില്ല’ മീനാക്ഷി പറയുന്ന