സ്വന്തം ലേഖകന്‍
കോഴിക്കോട്: സംസ്ഥാനത്തൊട്ടുക്കും ഓണാഘോഷങ്ങള്‍ പൊടിപൊടിക്കുകയാണ്. സ്കൂളുകളിലും കോളജുകളിലും ഓണക്കാലം ഉത്സവ പ്രതീതിയാണ് ഉണര്‍ത്തുന്നത്.
എന്നാല്‍ ആഘോഷം മുന്‍കാലങ്ങളിലേതുപോലെ അതിരുവിടാതിരിക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് പിന്നാലെയുണ്ട്.
മഫ്തിയിലും അല്ലാതെയും ഉദ്യോഗസ്ഥര്‍ പ്രമുഖ കോളജുകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ചാണ് പരിശോധന നടത്തുന്നത്.
ഓണാഘോഷം അതിരുകടക്കാതിരിക്കാന്‍ എല്ലാ കാമ്പസുകളിലും മോട്ടോര്‍ വാഹന വകുപ്പിന്റെ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നുണ്ട്.
രൂപമാറ്റം വരുത്തിയ വാഹനങ്ങളിലെ കറക്കവും അമിത വേഗതയും കാമ്പസിനുള്ളിലെ ചീറിപായലുമെല്ലാം തത്സമയം പൊക്കും.
വാഹനങ്ങളില്‍ രൂപമാറ്റം വരുത്തിയോ അമിത ശബ്ദ വെളിച്ച സംവിധാനങ്ങള്‍ ഘടിപ്പിച്ചോ വാഹന നിയമങ്ങള്‍ ചട്ടങ്ങള്‍, റോഡ് റഗുലേഷനുകള്‍ എന്നിവയ്ക്ക് വിരുദ്ധമായി പരിപാടികള്‍ സംഘടിപ്പിക്കുന്നത് നിരോധിച്ചതായി ട്രാന്‍സ്പോര്‍ട്ട് കമ്മിഷന് അറിയിച്ചിട്ടുണ്ട്.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇത്തരം നിയമ വിരുദ്ധമായ അഭ്യാസ പ്രകടനങ്ങള്‍ നടക്കുന്നില്ലെന്ന് സ്കൂള്‍ അധികൃതര്‍ ഉറപ്പാക്കണം.
കുട്ടികളുടെ സുരക്ഷയെ കരുതി മാതാപിതാക്കളും ഇവരുടെ വാഹന ഉപയോഗം നിരീക്ഷിക്കണം.
പൊതുജനങ്ങള്‍ക്ക് ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ വിവരം ഫോട്ടോ/ വീഡിയോ സഹിതം അതാത് എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ മാരെ അറിയിക്കണമെന്നും മോബൈല്‍ നമ്പര്‍, ഇ-മെയില്‍ വിലാസം എന്നിവ മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ് സൈറ്റില്‍ ലഭ്യമാക്കണമെന്നും കമ്മിഷന് അറിയിച്ചിട്ടുണ്ട്.