ഒരുപാട് വര്‍ഷങ്ങള്‍ക്കുശേഷം രണ്ടു വർഷം മുന്‍പ് അച്ഛനും അമ്മയ്ക്കും ഒപ്പം ഓണം ആഘോഷിക്കാന്‍ കഴിഞ്ഞതാണ് എന്റെ ഏറ്റവും നല്ല ഓണം ഓർമ.
രണ്ടു വര്‍ഷം മുമ്പ് എന്റെ ഇളയ മകളെ പ്രസവിച്ചിരിക്കുന്ന സമയത്ത് കുഞ്ഞിനെ കാണാനായി അച്ഛനും അമ്മയും വന്നു. കോവിഡ് ആയതുകൊണ്ട് അവര്‍ക്ക് നാട്ടിലേക്ക് തിരിച്ചു പോകാൻ പറ്റിയില്ല.
അങ്ങനെ കുറച്ചുനാള്‍ ഇവിടെ താമസിക്കേണ്ടി വന്നു. അങ്ങനെ ഒരുപാട് വര്‍ഷത്തിനുശേഷം അവര്‍ക്കൊപ്പം ഓണം ആഘോഷിക്കാനും ഒന്നിച്ചിരുന്ന് സദ്യ കഴിക്കാനും ഭാഗ്യമുണ്ടായി.
ജീവിതത്തില്‍ മറക്കാനാവാത്ത ആ ഓണസമ്മാനം നല്കിയിട്ടാണ് കഴിഞ്ഞവര്‍ഷം അച്ഛന് ഞങ്ങളെ വിട്ടുപോയത്. -ദിവ്യ ഉണ്ണി