അന്യഗ്രഹജീവികളെക്കുറിച്ചുള്ള വാര്‍ത്തകള്‍ എന്നും മനുഷ്യനെ വിസ്മയിപ്പിച്ചുണ്ട്. ഹോളിവുഡിലും ബോളിവുഡിലും ഇറങ്ങിയ പല സൂപ്പര്‍ഹിറ്റ് സിനിമകളുടെയും ഇതിവൃത്തം ഈ അന്യഗ്രഹജീവികളെ ചുറ്റിപ്പറ്റിയാണ്. അന്യഗ്രഹജീവികള്‍ ഉണ്ടോ ഇല്ലയോ എന്ന വാര്ത്തകള്ക്കിടെയില് ചൊവ്വയിലെ ഒരു ദൃശ്യം ചൂടേറിയ വാഗ്വാദങ്ങള്‍ക്ക് വഴിവച്ചിരിക്കുകയാണ്. നാസയുടെ ചൊവ്വ പര്യവേഷണ പേടകമായ ഓപ്പര്‍ച്യൂണിറ്റി അയച്ചുകൊടുത്ത ഒരു ചിത്രമാണ് ചര്‍ച്ചകള്‍ക്കു കാരണം.
നാസയുടെ ചൊവ്വ പര്യവേഷണ പേടകമായ ഓപ്പര്‍ച്യൂണിറ്റി 2004ല്‍ ആണു ചുവന്ന ഗ്രഹത്തിലെത്തിയത്. അന്നുമുതല്‍ പേടകം ഭൂമിയിലേക്ക് അയച്ചുകൊണ്ടിരിക്കുന്ന ചിത്രങ്ങള്‍ പലര്‍ക്കും കൗതുകമായിരുന്നു. ചൊവ്വയില്‍ വംശനാശം സംഭവിച്ചു പോയ ഒരു ജീവിവര്‍ഗത്തിന്റെ ഷൂസ് കണ്ടുകിട്ടിയെന്ന വാദവുമായി രംഗത്തു വന്നിരിക്കുകയാണു ഇപ്പോള്‍ ചിലര്‍. പേടകം അയച്ചുകൊടുത്ത ചിത്രങ്ങളില്‍ ഷൂസ് എന്നു തോന്നിപ്പിക്കുന്ന ഒരു ചിത്രം കിട്ടിയിട്ടുണ്ട്.
യുഎഫ്ഒ സൈറ്റിംഗ്സ് എന്ന ബ്ലോഗിലാണ് ഇതു സംബന്ധിച്ചുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചൊവ്വയില്‍ യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു വിചിത്രവര്ഗം ഉണ്ടായിരുന്നു. അതിന്റെ തെളിവാണ് ഈ ഷൂസ് എന്നാണു ബ്ലോഗിന്റെ സ്ഥാപകനായ സ്കോട്ട് സി വാറിംഗ് അവകാശപ്പെടുന്നത്. ഈ ഫോട്ടോ 2013ല്‍ എടുത്തതാണ്. എന്നാല്‍ ഈ വര്‍ഷമാണു ഇതു ശ്രദ്ധയില്‍ പെടുന്നത്. ചൊവ്വയുടെ രാജാവിന്റെ ഇടത്തെ കാലിലെ ഷൂ ആണിത്-അദ്ദേഹം പറയുന്നു. പേടകം അയച്ച പല ഫോട്ടോകളിലും അന്യഗ്രഹജീവികള്‍ ഉണ്ട് എന്നതിന്റെ തെളിവുകള്‍ ഒളിഞ്ഞുകിടപ്പുണ്ടെന്ന വാദവുമായി നേരത്തെയും പലരും രംഗത്തെത്തിയിരുന്നു.