എറണാകുളം: മലയാളിയായ ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തിയ ശേഷം ഇതര സംസ്ഥാനക്കാരനായ ഭര്‍ത്താവ് തൂങ്ങി മരിച്ചു.
എറണാകുളം പള്ളിക്കരയില്‍ ഊത്തിക്കയില്‍ ഭാസ്കരന്റെ മകള്‍ ലിജിയാണ്(41) കൊല്ലപ്പെട്ടത്.
ഭര്‍ത്താവ് ഒഡീഷ സ്വദേശി ഡിക്രുവാണ്(40)ഭാര്യയെ കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചത്.
ഇവര്‍ക്ക് മൂന്നു മക്കളുണ്ട്. കേരളത്തില്‍ സാജന് എന്നായിരുന്നു ഡിക്രുവിന്റെ പേര്. 13 വര്‍ഷം മുന്‍പ് കേരളത്തിലെത്തിയ ഡിക്രു ലിജിയെ പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു.
തിങ്കളാഴ്ച രാത്രിയാണ് ഇയാൾ കത്തിയുപയോഗിച്ച് ലിജിയുടെ കഴുത്തറത്ത് കൊലപ്പെടുത്തിയത്.
സംഭവം അറിഞ്ഞ അയല്‍വാസികള്‍ ലിജിയെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും വഴിയില്‍ വച്ചുതന്നെ മരിച്ചു.
മൃതദേഹം കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെയാണ് ഡിക്രുവിനെ 100 മീറ്റര്‍ മാറി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.