മഞ്ജു വാര്യർ വീണ്ടുമൊരു തമിഴ് ചിത്രത്തിൽ അഭിനയിക്കുകയാണ്. വെട്രിമാരന് സംവിധാനം ചെയ്ത അസുരനു ശേഷമുളള തന്റെ രണ്ടാമത്തെ തമിഴ് സിനിമയില്‍ അഭിനയിക്കുകയാണ് മഞ്ജു വാര്യര്‍.
വലിമൈക്കു ശേഷം എച്ച്. വിനോദുമായി അജിത് ഒന്നിക്കുന്ന ചിത്രത്തിലാണ് മഞ്ജു നായികയാകുന്നത്.സിനിമയുടെ ചിത്രീകരണം പുരോഗമിക്കവേ അജിത്തിനും സംഘത്തിനുമൊപ്പം നടത്തിയ ഒരു ബൈക്ക് യാത്രയുടെ അനുഭവം പങ്കുവയ്ക്കുകയാണ് മഞ്ജു ഇപ്പോള്‍.
നാലു ചക്രമുള്ള വാഹനത്തില്‍ ആയിരക്കണക്കിന് മൈലുകള്‍ സഞ്ചരിച്ചിട്ടുണ്ടെങ്കിലും ബൈക്കില്‍ ആദ്യമായാണ് ഈ അനുഭവമെന്ന് മഞ്ജു കുറിക്കുന്നു.
തന്നെ ഈ യാത്രയ്ക്കായി ക്ഷണിച്ച അഡ്വഞ്ചര്‍ റൈഡേഴ്സ് ഓഫ് ഇന്ത്യ, അജിത്ത്, ബിനീഷ് ചന്ദ്ര തുടങ്ങിയവര്‍ക്കെല്ലാം മഞ്ജു ഇതോടൊപ്പം നന്ദി രേഖപ്പെടുത്തുന്നു.
യാത്രയില്‍നിന്നുള്ള ചിത്രങ്ങള്‍ പങ്കുവച്ചായിരുന്നു മഞ്ജുവിന്റെ കുറിപ്പ്. കാഷ്മീര്‍, ലഡാക്ക്, ഹിമാചല്‍ പ്രദേശ്, പഞ്ചാബ് തുടങ്ങിയ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഇവര്‍ സന്ദര്‍ശനം നടത്തി. പതിനാറു പേര് അടങ്ങിയ സംഘമായിരുന്നു യാത്ര പുറപ്പെട്ടത്.
അതേസമയം ബാങ്ക് കൊള്ളയെ ആസ്പദമാക്കിയാണ് അജിത്-മഞ്ജു ചിത്രം ഒരുങ്ങുന്നത്. ഹൈദരാബാദ്, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലാണ് സിനിമ ചിത്രീകരിക്കുന്നത്.
ബോണി കപൂറാണ് ചിത്രത്തിന്റെ നിര്‍മാതാവ്. വെട്രിമാരൻ സംവിധാനം ചെയു ധനുഷ് നായകനായെത്തിയ അസുരനായിരുന്നു മഞ്ജുവിന്റെ ആദ്യ തമിഴ്ചിത്രം.
അസുരനിലെ പച്ചയമ്മാള്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. നിരൂപകരുടെയും പ്രേക്ഷകരുടെയും കൈയടി നേടിയ അസുരന് ബോക്സ് ഓഫീസിലും വന്‍ വിജയമായിരുന്നു.