മലയാള സിനിമയിലെ കൗമാരതാരങ്ങളില്‍ ശ്രദ്ധേയയാണ് എസ്തേര്‍ അനില്‍. 2010ല്‍ നല്ലവന്‍ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് എസ്തേര്‍ സിനിമയിലെത്തുന്നത്.
മലയാളത്തിലെ സര്‍വ്വകാല ഹിറ്റായ, താരരാജാവ് മോഹന്‍ലാല്‍ നായകനായ ദൃശ്യം എന്ന ചിത്രത്തിലും ഇതിന്റെ രണ്ടാം ഭാഗമായ ദൃശ്യം 2ലും എസ്തര് തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചിരുന്നത്.
ഷാജി എന്‍ കരുണിന്റെ ഓള് എന്ന ചിത്രത്തിലൂടെ നടി നായികയാവുകയും ചെയ്തു. ദൃശ്യത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളിലും എസ്തര് അഭിനയിച്ചു.
ഓള് എന്ന ചിത്രത്തിലെ കഥാപാത്രം എസ്തറിന്റെ കരിയറില്‍ വഴിത്തിരിവായി. ഒരു നാള് വരും, സകുടുംബം ശ്യാമള, കോക്ക് ടെയില്‍, ദ മെട്രോ, വയലിന്, ഡോക്ടര്‍ ലവ്, ഞാനും എന്റെ ഫാമിലിയും മുല്ലശ്ശേരി മാധവന് കുട്ടി നേമം പിഒ, മല്ലു സിങ്, ഭൂമിയുടെ അവകാശികള്‍, ഒരു യാത്രയില്‍, ആഗസ്ത് ക്ലബ്ബ്, കുഞ്ഞനന്തന്റെ കട തുടങ്ങിയ സിനിമകളിലും അഭിനയിച്ചു.
സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ എസ്തറിനെ നിരവധി പേരാണ് വിവിധ പ്ലാറ്റ്ഫോമുകളിലും പിന്തുടരുന്നത്.
തന്റെ പുതിയ ചിത്രങ്ങളും ഫോട്ടോഷൂട്ടുകളും വീഡിയോകളും ഒക്കെ പങ്കുവെച്ച് എസ്തറും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുകയാണ്.
ഇപ്പോള്‍ ഇതാ ഇന്‍സ്റ്റാഗ്രാമില്‍ ഒരു വ്യക്തി ചോദിച്ച ചോദ്യത്തിന് എസ്തര് അനില്‍ നല്കിയ മറുപടിയാണ് വൈറല്‍ ആയി മാറുന്നത്.
നിങ്ങള്‍ എത്ര തവണ സെക്സ് ചെയ്തിട്ടുണ്ട് എന്നായിരുന്നു ചോദ്യം. ഒരു സിനിമയില്‍ സലിംകുമാര്‍ ചിന്തിച്ചുകൊണ്ട് നില്ക്കുന്ന ചിത്രമാണ് താരം മറുപടിയായി നല്‍കിയത്.
ഇതിനോടകം തന്നെ താരത്തിന്റെ മറുപടി വൈറലായി മാറിയിട്ടുണ്ട്. അതേ സമയം ഗ്ലാമറസ് ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്ന എസ്തറിന് എതിരെ സൈബര്‍ അറ്റാക്കും നടക്കാറുണ്ട്.
പ്രായം പോലും നോക്കാതെയാണ് പല തരത്തിലുള്ള കമന്റുകളും ആരാധകര്‍ ഇടുന്നത്. തന്റെ ഭാര്യയാകുമോ എന്ന ഒരു കമന്റിന് ഇല്ല ഇത് എന്ത് ചോദ്യമെന്നും എസ്തര് ചോദിച്ചിരുന്നു.
ഇത്രയും ചെറിയ പ്രായത്തില്‍ ഇത്തരത്തിലൊരു ചോദ്യം അഭിമുഖീകരിക്കേണ്ടി വരുമെന്ന് താരം കരുതിയിട്ടുണ്ടാവില്ല.
കോവിഡ് കാലത്തിന് മുന്നേയുള്ള കോളേജ് കാലം എങ്ങനെ എന്നായിരുന്നു മറ്റൊരു ചോദ്യം. സുഹൃത്തുക്കള്‍, ഫെസ്റ്റി വല്‍, ഭക്ഷണം അങ്ങനെ നല്ല ഓര്‍മകളായിരുന്നു തന്നെ കരയിക്കല്ലേയെന്നും എസ്തര് ആവശ്യപ്പെടുന്നു.