കയ്പമംഗലം: വീടിനകത്ത് ഉറങ്ങിക്കിടന്നിരുന്ന നാലുവയസുകാരി ഉൾപ്പടെ മൂന്നു പേർക്കു പാന്പ് കടിയേറ്റു.
ചളിങ്ങാട് സ്വദേശി പുതൂര്‍ പറന്പിൽ റസാക്ക്, ഭാര്യ ഷഫ്ന, മകൾ സഫറ ഫാത്തിമ എന്നിവർക്കാണു കടിയേറ്റത്.
റസാക്കിനും ഷഫ്നയ്ക്കും കൈക്കും സഫറ ഫാത്തിമയ്ക്ക് കാലിനുമാണു കടിയേറ്റത്. ഇവരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ പുലർച്ചെ നാലോടെയാണു മുറിക്കകത്ത് കയറിയ പാന്പ് വീട്ടുകാരെ കടിച്ചത്. കഴിഞ്ഞ ദിവസം പ്രദേശത്തെ മറ്റൊരു സ്ത്രീക്കും പാന്പു കടിയേറ്റിരുന്നു.