തട്ടിപ്പുകൾ വർധിക്കുന്നു! അനധികൃത ലോൺ ആപ്പുകൾക്ക് പൂട്ടിടാൻ ആർബിഐ; അംഗീകൃത ആപ്പുകളുടെ പട്ടിക തയാറാക്കും

മുംബൈ: രാജ്യത്ത് നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ഓൺലൈൻ ലോൺ ആപ്പുകൾ നിയന്ത്രിക്കാൻ നടപടിയുമായി ആർബിഐ.

ഇതിനായി നിയമവിധേയമായി പ്രവർത്തിക്കുന്ന ആപ്പുകളുടെ പട്ടിക തയാറാക്കും. കേന്ദ്ര ധനമന്ത്രാലയത്തിന്‍റെ നിർദേശ പ്രകാരമാണ് പുതിയ നീക്കം.

ആപ്പ് സ്റ്റോറുകളിൽ നിന്ന് മറ്റെല്ലാ നിയമവിരുദ്ധ ആപ്പുകളും നീക്കും. ഇക്കാര്യം ഉറപ്പു വരുത്താൻ ഐടി മന്ത്രാലയത്തിനും നിർദേശം നൽകിയിട്ടുണ്ട്.

അനധികൃത വായ്പാ ആപ്പുകൾ വഴിയുള്ള തട്ടിപ്പുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. 

 
റേസർപേ, പേടിഎം, ക്യാഷ് ഫ്രീ തുടങ്ങിയ ഓൺലൈൻ പേയ്മെന്‍റ് ആപ്പുകളുടെ ബംഗളൂരു ഓഫീസിൽ ഇഡി കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയിരുന്നു.

നിയമവിരുദ്ധമായി നടത്തുന്ന ഓൺലൈൻ ലോൺ ആപ്പുകൾക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിന്‍റെ ഭാഗമായാണ് റെയ്ഡ് നടന്നത്.

Related posts

Leave a Comment