മലയാളം ഒരു അക്ഷരം പോലും അറിയാതെയാണ് ഞാൻ പെരുന്തച്ചനിൽ അഭിനയിക്കാൻ വരുന്നത്. എന്റെ ലുക്ക് മലയാളിയെ പ്പോലെയാണ് എന്നു പറഞ്ഞാണ് സിനിമയിലേക്ക് എടുത്തത്.
തമ്പുരാട്ടിയുടെ വേഷമായിരുന്നു. ഡ്രസ് ചെയ്ത് വന്നപ്പോൾ എല്ലാവരും തമ്പുരാട്ടി ഓക്കെ ആണെന്ന് പറഞ്ഞു.
എന്നാൽ ഷോട്ട് ഓകെ റെഡി ആയി വന്നപ്പോൾ എനിക്ക് ഡയലോഗ് വരുന്നില്ല. അങ്ങനെ ഞാൻ ഒരു ദിവസം കൂടി സമയം ചോദിച്ചു.
പഠിച്ചിട്ട് നാളെ എങ്ങനെയെങ്കിലും ചെയ്യാം എന്ന് പറഞ്ഞു. അങ്ങനെ നിൽക്കുമ്പോൾ എം.ടി. വാസുദേവൻ നായർ സാർ സെറ്റിലേക്ക് വന്നു.
ഞാൻ അദ്ദേഹത്തിന്റെ അടുത്തു ചെന്ന് ഡയലോഗ് എങ്ങനെയാ പറയേണ്ടത് എന്നും എവിടെയാണ്, എങ്ങനെയാണു നിർത്തേണ്ടത്ത് എന്നൊക്കെ പറഞ്ഞു തരണം എന്ന് പറഞ്ഞു.
അദ്ദേഹം ഒരു മണിക്കൂർ എന്റൊപ്പം ഇരുന്നിട്ട്, എന്റെ ഭാഗ്യം നോക്കണേ, അദ്ദേഹം ഒപ്പമിരുന്ന് ഓരോ വരികളിലും നൽകേണ്ട ഭാവം ഒക്കെ പറഞ്ഞു തന്നു.
എന്നിട്ട് അടുത്ത ദിവസം ഒറ്റ ഷോട്ടിൽ ഞാൻ അത് ശരിയാക്കി. ഉച്ചാരണം പോലും ശരിയായിരുന്നു എന്ന് എല്ലാരും പറഞ്ഞു. കുറെ നാൾ എന്റെ സ്വപ്നത്തിൽ പോലും ആ ഡയലോഗ് ഉണ്ടായിരുന്നു. -വിനയപ്രസാദ്