സൗ​പ​ര്‍​ണി​ക​യി​ല്‍ ഒഴുക്കിൽപ്പെട്ട മകനെ രക്ഷിക്കാൻ നദിയിൽ ചാടിയ അമ്മ മരിച്ചു; അച്ഛനെയും കമനെയും രക്ഷിച്ച് നാട്ടുകാർ


മം​​​ഗ​​​ളൂ​​​രു: കൊ​​​ല്ലൂ​​​ര്‍ മൂ​​​കാം​​​ബി​​​ക ക്ഷേ​​​ത്ര​​​ത്തി​​​നു സ​​​മീ​​​പം സൗ​​​പ​​​ര്‍​ണി​​​കാ ന​​​ദി​​​യി​​​ല്‍ ഒ​​​ഴു​​​ക്കി​​​ല്‍​പ്പെ​​​ട്ട മ​​​ല​​​യാ​​​ളി യു​​​വ​​​തി​​​യു​​​ടെ മൃ​​​ത​​​ദേ​​​ഹം ക​​​ണ്ടെ​​​ടു​​​ത്തു.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വി​​​ള​​​പ്പി​​​ല്‍​ശാ​​​ല ച​​​ക്കി​​​ട്ട​​​പാ​​​റ പാ​​​റ​​​വി​​​ളാ​​​കം പൂ​​​രം നി​​​വാ​​​സി​​​ല്‍ സ​​​ന്ധ്യ (ശാ​​​ന്തി​​​നി -41) യാ​​​ണു മ​​​രി​​​ച്ച​​​ത്. ഞാ​​​യ​​​റാ​​​ഴ്ച രാ​​​ത്രി​​​യാ​​​ണു മൃ​​​ത​​​ദേ​​​ഹം ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

ഭ​​​ര്‍​ത്താ​​​വ് മു​​​രു​​​ക​​​നും മ​​​ക​​​ന്‍ ആ​​​ദി​​​ത്യ​​​നു​​​മൊ​​​ത്ത് സൗ​​​പ​​​ര്‍​ണി​​​ക​​​യി​​​ലെ സ്നാ​​​ന​​​ഘ​​​ട്ടി​​​ല്‍ ഇ​​​റ​​​ങ്ങി​​​യ​​​താ​​​യി​​​രു​​​ന്നു. പെ​​​ട്ടെ​​​ന്നു​​​ണ്ടാ​​​യ മ​​​ല​​​വെ​​​ള്ള​​​പ്പാ​​​ച്ചി​​​ലി​​​ല്‍ ഒ​​​ഴു​​​ക്കി​​​ല്‍​പ്പെ​​​ട്ട ആ​​​ദി​​​ത്യ​​​നെ ര​​​ക്ഷി​​​ക്കാ​​​ന്‍ സ​​​ന്ധ്യ​​​യും മു​​​രു​​​ക​​​നും ന​​​ദി​​​യി​​​ലേ​​​ക്ക് ചാ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് പ​​​റ​​​യു​​​ന്നു.

‌മു​​​രു​​​ക​​​ന്‍ കു​​​ട്ടി​​​യെ ര​​​ക്ഷി​​​ച്ച് ഒ​​​രു പാ​​​റ​​​യി​​​ല്‍ പി​​​ടി​​​ച്ചു​​​നി​​​ന്നെ​​​ങ്കി​​​ലും സ​​​ന്ധ്യ ഒ​​​ഴു​​​ക്കി​​​ല്‍​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. ഓ​​​ടി​​​ക്കൂ​​​ടി​​​യ നാ​​​ട്ടു​​​കാ​​​രാ​​​ണ് മു​​​രു​​​ക​​​നെ​​​യും മ​​​ക​​​നെ​​​യും ക​​​ര​​​യ്ക്കു ക​​​യ​​​റ്റി​​​യ​​​ത്.

സ​​​ന്ധ്യ​​​യെ ര​​​ക്ഷി​​​ക്കാ​​​നി​​​റ​​​ങ്ങി​​​യ ബ​​​ന്ധു​​​വാ​​​യ വി​​​ക്ര​​​മ​​നു പ​​​രി​​​ക്കേ​​​റ്റു. ബ​​​ന്ധു​​​ക്ക​​​ളാ​​​യ 14 അം​​​ഗ സം​​​ഘം ശ​​​നി​​​യാ​​​ഴ്ച​​​യാ​​​ണ് ക്ഷേ​​​ത്ര​​​ദ​​​ര്‍​ശ​​​ന​​​ത്തി​​​നെ​​​ത്തി​​​യ​​​ത്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പേ​​​യാ​​​ട് ടെ​​യ്‌​​ല​​​റിം​​​ഗ് ക​​​ട ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു മു​​​രു​​​ക​​​നും സ​​​ന്ധ്യ​​​യും.

Related posts

Leave a Comment