തെന്നിന്ത്യന്‍ സിനിമയിലെല്ലാം തിളങ്ങിനിൽക്കുന്ന നടിയാണ് മലയാളിയായ അമല പോള്‍. മലയാളത്തിലൂടെയായിരുന്നു അമലയുടെ അരങ്ങേറ്റം.
പിന്നീട് തെന്നിന്ത്യയിലെ താരമായി മാറുകയായിരുന്നു. തമിഴിനും കന്നടയ്ക്കും പുറമെ തെലുങ്ക് സിനിമകളിലും അമല അഭിനയിച്ചു. തെലുങ്കില്‍ വളരെ കുറച്ച് സിനിമകള്‍ മാത്രമാണ് അമല അഭിനയിച്ചിട്ടുള്ളത്.
2011 മുതല്‍ 2015 വരെ ആകെ അഭിനയിച്ചിട്ടുള്ളത് നാലു തെലുങ്ക് സിനിമകളിൽ മാത്രമാണ്. നാഗ ചൈതന്യ നായകനായ ബേജാവ്ഡ എന്ന ചിത്രത്തിലൂടെയായിരുന്നു അമല തെലുങ്കിൽ അരങ്ങേറിയത്.
രാം ചരണ്‍, അല്ലു അര്ജുന്, നാനി എന്നിവരായിരുന്നു അമല അഭിനയിച്ച മറ്റു മൂന്നു തെലുങ്ക് ചിത്രങ്ങളിലെ നായകന്മാര്.
ഇപ്പോഴിതാ താന്‍ എന്തുകൊണ്ടാണ് തെലുങ്കില്‍ അഭിനയിക്കുന്നത് നിര്‍ത്തിയതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അമല പോള്‍.
ഒരഭിമുഖത്തിലാണ് അമല പോള്‍ മനസ് തുറന്നിരിക്കുന്നത്. തെലുങ്ക് സിനിമയില്‍ നായികമാരോടുള്ള സമീപനാണ് തന്റെ പിന്മാറ്റത്തിന് കാരണമായി അമല പോള്‍ പറയുന്നത്.
ഞാന്‍ തെലുങ്കിലേക്ക് വന്നപ്പോഴാണ് അവിടെ കുടുംബം എന്നൊരു സംഭവമുണ്ടെന്ന് മനസിലാകുന്നത്. തെലുങ്ക് സിനിമാ ഇന്‍ഡസ്ട്രി ഭരിക്കുന്നത് ചില കുടുംബങ്ങളും അവരുടെ ആരാധകരുമാണ്.
അന്ന് അവരുണ്ടാക്കിയിരുന്ന സിനിമകള്‍ വ്യത്യസ്തമായിരുന്നു. എല്ലാ സിനിമയിലും രണ്ട് നായികമാരുണ്ടാകും. ഞങ്ങള്‍ നായികമാർ പ്രണയ രംഗങ്ങള്‍ക്കും പാട്ടുകള്‍ക്കും മാത്രമായിട്ടായിരിക്കും.
എല്ലാം വല്ലാതെ ഗ്ലാമറസായിരിക്കും. അതൊക്കെ വാണിജ്യ സിനിമകളായിരുന്നു. എനിക്ക് അവയുമായി കണക്ട് ചെയ്യാന്‍ സാധിച്ചിരുന്നില്ല.
ഞാന്‍ വളരെ കുറച്ച് സിനിമകളേ അതിനാല്‍ ചെയ്തുള്ളൂ എന്നാണ് തന്റെ തെലുങ്ക് സിനിമയിൽ നിന്നുള്ള പിന്മാറ്റത്തെക്കുറിച്ച് അമല പറയുന്നത്.
എന്നാല്‍, തനിക്ക് ഈ ബുദ്ധിമുട്ടുകള്‍ തമിഴില്‍ നേരിടേണ്ടി വന്നിട്ടില്ലെന്നും അമല പറയുന്നു. ഭാഗ്യത്തിന് ഞാൻ തമിഴില്‍ അരങ്ങേറുമ്പോള്‍ സംവിധായകര്‍ പരീക്ഷണത്തിന് ശ്രമിക്കുന്ന സമയമായിരുന്നു.
എനിക്ക് എന്റേതായ വെല്ലുവിളികളുണ്ടായിരുന്നു. ഒരു വര്‍ഷം മീറ്റിംഗുകളും ഓഡിഷനുകളുമായി പോയി. പക്ഷേ, അടുത്ത വര്‍ഷം മുതല്‍ ഓഫറുകള്‍ വന്നുതുടങ്ങി.
രണ്ട് സിനിമകള്‍ പക്ഷേ റിലീസായില്ല. പിന്നീടാണ് മൈന റിലീസാകുന്നത്. എന്റെ മൂന്നാമത്തെ തമിഴ് സിനിമയാണ് ആദ്യം പുറത്തിറങ്ങുന്നത്.
അത് വന്‍വിജയമായി മാറി. എന്നെ അതൊരു താരമാക്കി മാറ്റി. പിന്നീട് നിരവധി ഓഫറുകള്‍ ലഭിച്ചു.
നല്ല വേഷമായിരുന്നതിനാല്‍ നല്ല വേഷങ്ങള്‍ തുടര്‍ന്നും ഓഫര്‍ ചെയ്യപ്പെട്ടു. വൈകാതെ തന്നെ മുന്‍നിരക്കാര്‍ക്കൊപ്പം സിനിമകള്‍ ചെയ്തു- അമല പറയുന്നു.