വിവാഹം കഴിഞ്ഞ് എട്ടു വര്‍ഷത്തിനു ശേഷം ഭര്‍ത്താവ് മുമ്പ് ആരായിരുന്നുവെന്ന് തിരിച്ചറിഞ്ഞ് ഭാര്യ. ലിംഗ മാറ്റ ശസ്ത്രക്രിയ നടത്തി പുരുഷനായ വ്യക്തിയാണ് ഭര്‍ത്താവെന്ന് തിരിച്ചറിഞ്ഞ 40കാരി പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു.
ഗുജറാത്തിലെ വഡോദരയില്‍ നിന്നുള്ള 40 കാരിയായ യുവതിയാണ് വിവാഹം കഴിച്ച് എട്ട് വര്‍ഷം പിന്നിട്ട തന്റെ ഭര്‍ത്താവ് മുമ്പ് സ്ത്രീയായിരുന്നുവെന്നും ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയനായ ആളാണെന്നും തിരിച്ചറിഞ്ഞത്.
ഇതറിഞ്ഞ് താന്‍ ഞെട്ടിപ്പോയെന്നും അവര്‍ പറയുന്നു. ഗോത്രി പൊലീസ് സ്റ്റേഷനില്‍ സമര്‍പ്പിച്ച പ്രഥമ വിവര റിപ്പോര്‍ട്ടില്‍ (എഫ്.ഐ.ആര്) ശീതള്‍ വിരാജ് വര്‍ദ്ധനെതിരെ (നേരത്തെ വിജയത) പ്രകൃതിവിരുദ്ധ ലൈംഗികതയ്കും വഞ്ചനക്കുമാണ് യുവതി കേസ് നല്‍കിയിരിക്കുന്നത്.
ഒന്‍പത് വര്‍ഷം മുമ്പ് ഒരു മാട്രിമോണിയല്‍ വെബ്സൈറ്റ് വഴിയാണ് താന്‍ വിരാജ് വര്‍ദ്ധനെ കണ്ടുമുട്ടിയതെന്ന് ശീതള്‍ പറഞ്ഞു.
അവരുടെ മുന്‍ ഭര്‍ത്താവ് ഒരു റോഡപകടത്തില്‍ മരിച്ചു. 14 വയസുള്ള മകളോടൊപ്പം കഴിഞ്ഞുവരവെയാണ് വിരാജിനെ പരിചയപ്പെടുന്നത്.
കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ 2014ല്‍ ഔദ്യോഗികമായി വിവാഹിതരായ ഇവര്‍ ഹണിമൂണിന് കാശ്മീരിലേക്ക് പോയിരുന്നു.
കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് റഷ്യയിലായിരിക്കെ തനിക്ക് നേരിടേണ്ടി വന്ന ഒരു അപകടം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനുള്ള കഴിവ് ഇല്ലാതാക്കിയെന്ന് ഇയാള്‍ യുവതിയെ തെറ്റിദ്ധരിപ്പിച്ചു.
ചെറിയ ശസ്ത്രക്രിയ നടത്തി പൂര്‍ണ സുഖം പ്രാപിക്കാമെന്ന് പ്രതി യുവതിയെ ആശ്വസിപ്പിച്ചു.
2020 ജനുവരിയില്‍, അമിതവണ്ണത്തിന് ശസ്ത്രക്രിയ ചെയ്യണമെന്ന് ഇയാള്‍ യുവതിയോട് പറഞ്ഞു. എന്നാല്‍, താന്‍ നാട്ടിലില്ലാത്ത സമയത്ത് ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയനായതായി ഇയാള്‍ പിന്നീട് വെളിപ്പെടുത്തി.
ഇയാള്‍ യുവതിയുമായി പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധം ആരംഭിക്കുകയും സത്യം ആരോടെങ്കിലും വെളിപ്പെടുത്തിയാല്‍ ഭയാനകമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഡല്‍ഹി സ്വദേശിയായ പ്രതിയെ വഡോദരയില്‍ എത്തിച്ചതായി ഗോത്രി പോലീസ് വ്യക്തമാക്കി.