ബൈ​ക്ക് റേ​സിം​ഗ് ചോ​ദ്യം ചെ​യ്ത യു​വ​തി​യെ വീ​ടു​ക​യ​റി ആ​ക്ര​മി​ച്ചു; മൂന്നു യുവാക്കൾ പിടിയിൽ

 

ചെങ്ങ​ന്നൂ​ർ: ഓ​ണാ​ഘോ​ഷ സ്ഥ​ല​ത്ത് ബൈ​ക്ക് റേ​സിം​ഗ് ന​ട​ത്തി​യ​ത് ചോ​ദ്യം ചെ​യ്ത യു​വ​തി​യെ വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മി​ച്ച കേ​സി​ൽ മൂ​ന്നു യു​വാ​ക്ക​ളെ ചെ​ങ്ങ​ന്നൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

മു​ള​ക്കു​ഴ കാ​ര​യ്ക്കാ​ട് വൈ​ശാ​ഖ് ഭ​വ​ന​ത്തി​ൽ അ​ർ​ജു​ന​ൻ (29), കൊ​ച്ചേ​ത്ത് മേ​ലേ​തി​ൽ എ​സ്. സു​നീ​ഷ് (28), ആ​ർ​കെ നി​ല​യ​ത്തി​ൽ വി​ഷ്ണു (31)എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

പ​രി​ക്കേ​റ്റ യു​വ​തി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി. ക​ഴി​ഞ്ഞ ഒ​ന്പ​തി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സംഭവം ന​ട​ന്ന​ത്. സം​ഭ​വ​ത്തെ​പ്പ​റ്റി പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ​:

ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ യു​വ​തി​യു​ടെ വീ​ടി​നു​സ​മീ​പം ഓ​ണാ​ഘോ​ഷ പ​രി​പാ​ടി ന​ട​ക്കു​ന്നി​ട​ത്ത് പ്ര​തി​ക​ളെ​ത്തി ബൈ​ക്ക് റേ​സിം​ഗ് ന​ട​ത്തി.

കു​ട്ടി​ക​ളും സ്ത്രീ​ക​ളും ഉ​ൾപ്പെ ടെ നി​ൽ​ക്കു​ന്നി​ട​ത്ത് ബൈ​ക്ക് റേ​സിം​ഗ് ന​ട​ത്തി​യ​തി​നെ യു​വ​തി ചോ​ദ്യം ചെ​യ്തു.
ഇ​തോ​ടെ യു​വാ​ക്ക​ൾ ക്ഷു​ഭി​ത​രാ​യി.

പേ​ടി​ച്ച​ര​ണ്ട യു​വ​തി വീ​ട്ടി​ൽ ക​യ​റി​യെ​ങ്കി​ലും പി​ന്നാ​ലെ​യെ​ത്തി​യ സം​ഘം ഇ​വ​രെ അ​സ​ഭ്യം പ​റ​യു​ക​യും മ​ർ​ദിക്കു​ക​യു​മാ​യി​രു​ന്നു.

സം​ഭ​വ​ത്തെത്തുട​ർ​ന്ന് ഒ​ളി​വി​ൽ പോ​യ പ്ര​തി​ക​ളെ ചെ​ങ്ങ​ന്നൂ​ർ എ​സ്​ഐ എം.​സി. അ​ഭി​ലാ​ഷ്, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ സി​ജു, ഷൈ​ൻ, വി​നോ​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം കാ​ര​യ്ക്കാ​ടി​നു സ​മീ​പം ഒ​ളി​വി​ൽ ക​ഴി​ഞ്ഞ സ്ഥ​ല​ത്തു​നി​ന്നും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ചോ​ദ്യം ചെ​യ്യ​ലു​ക​ൾ​ക്ക് ശേ​ഷം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻഡ് ചെ​യ്തു.

Related posts

Leave a Comment