വിദേശജോലി മോഹമുള്ള ഉദ്യോഗാർഥികളെ വാക്സാമർഥ്യത്തിൽ വീഴ്ത്തി; വിശ്വാസം മുതലെടുത്തപ്പോൾ നിമൽ ലക്ഷ്മണയുടെ പോക്കറ്റിൽ വീണത് ലക്ഷങ്ങൾ; ഒടുവിൽ തട്ടിപ്പുകാരൻ യുവാവിന് കിട്ടിയപണിയിങ്ങനെ…


കോ​ഴ​ഞ്ചേ​രി: മാ​ള്‍​ട്ട, ബ​ല്‍​ഗേ​റി​യ, ഖ​ത്ത​ര്‍, ക​മ്പോ​ഡി​യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ജോ​ലി ഒ​ഴി​വു​ക​ള്‍ ഉ​ണ്ടെ​ന്ന് വി​ശ്വ​സി​പ്പി​ച്ച​ശേ​ഷം 17 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ ത​ട്ടി​യെ​ടു​ത്ത​യാ​ളെ കോ​യി​പ്രം പോ​ലീ​സ് പി​ടി​കൂ​ടി. ക​ണ്ണൂ​ര്‍ ഇ​രി​ക്കൂ​ര്‍ വെ​ള്ളാ​ട് കു​ട്ടി​ക്കു​ന്നു​മ്മേ​ല്‍ നി​മ​ല്‍ ല​ക്ഷ്മ​ണ(25)​നാ ണ് ​പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ ഏ​പ്രി​ല്‍ 11 മു​ത​ല്‍ മേ​യ് 28 വ​രെ​യു​ള്ള കാ​ല​യ​ള​വി​ലാ​ണ് ത​ട്ടി​പ്പ് ന​ട​ന്ന​ത്. പു​റ​മ​റ്റം വെ​ണ്ണി​ക്കു​ളം വാ​ലാ​ങ്ക​ര പു​ളി​ക്ക​ല്‍ ഹ​രീ​ഷ് കൃ​ഷ്ണ​നാ​ണ് പ​രാ​തി​ക്കാ​ര​ന്‍.

ഹ​രീ​ഷി​ന്റെ​യും മ​റ്റും ഉ​ട​മ​സ്ഥ​ത​യി​ല്‍ വെ​ണ്ണി​ക്കു​ള​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന ‘ഡ്രീം ​ഫ്യൂ​ച്ച​ര്‍ ക​ണ്‍​സ​ള്‍​ട്ട​ന്‍​സ് ‘എ​ന്ന എ​ന്ന സ്ഥാ​പ​ന​ത്തെ​യാ​ണ് പ്ര​തി ച​തി​ച്ച് പ​ണം ത​ട്ടി​യ​ത്.

മാ​ള്‍​ട്ട​യി​ലേ​ക്ക് 25000 രൂ​പ വീ​തം നാ​ല് ല​ക്ഷം രൂ​പ​യും ബ​ള്‍​ഗേ​റി​യ​യി​ലേ​ക്ക് അ​ഞ്ചു​ല​ക്ഷം രൂ​പ​യും ഖ​ത്ത​റി​ലേ​ക്ക് 25000 രൂ​പ​യും ക​മ്പോ​ഡി​യ​യി​ലേ​ക്ക് 810000 രൂ​പ​യും ഉ​ള്‍​പ്പെ​ടെ ജോ​ലി​ക്കു​ള്ള വീ​സ​യു​ടെ തു​ക​യാ​യി 1735000 രൂ​പ​യാ​ണ് നെ​റ്റ് ബാ​ങ്കിം​ഗ് മു​ഖേ​ന നി​മ​ല്‍ ത​ട്ടി​യെ​ടു​ത്ത​തെ​ന്ന് പ​റ​യു​ന്നു.

വീ​സ ല​ഭ്യ​മാ​ക്കു​ക​യോ, തു​ക തി​രി​കെ ന​ല്‍​കു​ക​യോ ചെ​യ്യാ​തെ വ​ന്ന​തോ​ടെ​യാ​ണ് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. ഓ​ഗ​സ്റ്റ് 17 ന് ​കോ​യി​പ്രം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

ത​ട്ടി​പ്പു​വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ച പോ​ലീ​സ് സം​ഘം സൈ​ബ​ര്‍​സെ​ല്ലി​ന്റെ സ​ഹാ​യ​ത്തോ​ടെ ക​ണ്ണൂ​രി​ലെ​ത്തി നി​മ​ല്‍ ല​ക്ഷ്മ​ണ​നെ അ​റ​സ്റ്റു ചെ​യ്തു.

ഇ​യാ​ള്‍ സ​മാ​ന​രീ​തി​യി​ല്‍ വേ​റെ​യും ത​ട്ടി​പ്പ് ന​ട​ത്തി​യി​ട്ടു​ണ്ടോ​യെ​ന്ന് തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ല്‍ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി സ്വ​പ്നി​ല്‍ മ​ധു​ക​ര്‍ മ​ഹാ​ജ​ന്‍ നി​ര്‍​ദേ​ശി​ച്ചു.

പ്ര​തി ക​ബ​ളി​പ്പി​ച്ച് ത​ട്ടി​യെ​ടു​ത്ത പ​ണം ക​ണ്ടെ​ത്തു​ന്ന​തി​നും മ​റ്റു​മു​ള്ള അ​ന്വേ​ഷ​ണം ഊ​ര്‍​ജ്ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. ​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ സ​ജീ​ഷ് കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ല്‍ എ​സ്‌​ഐ​മാ​രാ​യ സു​രേ​ഷ് കു​മാ​ര്‍, മ​ധു, എ​സ്‌​സി​പി​ഒ സു​ധീ​ന്‍ ലാ​ല്‍ എ​ന്നി​വ​രാ​ണു​ള്ള​ത്.

Related posts

Leave a Comment