കോഴിക്കോട്: റേഷന്‍ കടകളില്‍ സെപ്തംബര്‍ മാസത്തില്‍ നല്‍കാനുള്ള ഭക്ഷ്യധാന്യങ്ങളുടെ സ്റ്റോക്കില്ല.
സംസ്ഥാനത്ത് ഭൂരിഭാഗം പ്രദേശങ്ങളിലും മുന്‍ഗണനാ വിഭാഗമായ മഞ്ഞ,പിങ്ക്, കാര്‍ഡുകാര്‍ക്ക് ഈ മാസത്തെ വിതരണത്തിന് ആവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ സ്റ്റോക്കില്ലെന്നതാണ് റേഷന്‍ വിതരണത്തെ അവതാളത്തിലാക്കിയിരിക്കുന്നത്.
മുന്‍ഗണനാ വിഭാഗം കാര്‍ഡിലെ ഓരോ അംഗത്തിനും നാലു കിലോഗ്രാം വീതം അരിയും ഒരു കിലോഗ്രാം വീതം ഗോതമ്പുമാണ് വിതരണം ചെയ്യേണ്ടത്.
എന്നാല്‍ പല എന്‍എസ്എഫ് എ താലൂക്ക് ഭക്ഷ്യ വിതരണ കേന്ദ്രങ്ങളിലൂടെയും റേഷന്‍ കടയിലേക്ക് വിതരണത്തിന് ഒരംഗത്തിന് മൂന്ന് മുതല്‍ മൂന്നര കിലോഗ്രാം തോതിലുള്ള അരിയാണ് ലഭിക്കുന്നത്.
ഭക്ഷ്യ ഭദ്രതാ നിയമം നടപ്പിലാക്കിയ സംസ്ഥാനത്ത് റേഷന്‍ ഭാഗികമായി വിതരണം നടത്താന്‍ കഴിയാത്തതും നിലവിലെ അവസ്ഥയില്‍ തിരിച്ചടിയാകുമെന്ന് റേഷന്‍ വ്യാപാരികള്‍ പരാതിപ്പെടുന്നു.
ഈ സാഹചര്യത്തില്‍ ഈ വര്‍ഷത്തെ ഓണക്കിറ്റുകള്‍ നഷ്ടപെട്ടതുപോലെ പലര്‍ക്കും റേഷനും നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളത്.
സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗം കാര്‍ഡുകാരുടെ ഗോതമ്പില്‍ നിന്ന് ഒരു കിലോഗ്രാം ഗോതമ്പ് കുറവ് വരുത്തികൊണ്ട് ഓരോ കാര്‍ഡുകാര്‍ക്കും 925 ഗ്രാം തോതിലുള്ള ഒരു പാക്കറ്റ് ആട്ടയായിരുന്നു ഭക്ഷ്യ പൊതുവിതരണ വകുപ്പ് നല്കി വരുന്നത്.
എന്നാല്‍ പല എന്‍എസ്എഫ്എ സംഭരണ കേന്ദ്രങ്ങളിലും ആട്ടയുടെ സ്റ്റോക്കും കൃത്യതയോടെ എത്തുന്നില്ല.
ഇതു മൂലം റേഷന്‍ വാങ്ങാന്‍ വരുന്ന വേളയില്‍ ആട്ട സ്റ്റോക്കില്ലാത്തത് കൊണ്ട് പല ഉപഭോക്താക്കള്‍ക്കും ആട്ടയുടെ വിഹിതവും നഷ്ടപെടുകയാണ്.
ഗോതമ്പിനു പകരം ആട്ട നല്‍കുന്നത് വന്‍കിടക്കാരായ ആട്ട മില്ലുകാരുടെ സമ്മര്‍ദം കൊണ്ടാണ് എന്ന ആരോപണവും ഉയര്‍ന്നു വരുന്നുണ്ട്.