ക്ഷമയുടെ നെല്ലിപലകയും കഴിഞ്ഞാൽ പിന്നെ എന്താണ് സംഭവിക്കുകയെന്ന് പ്രതികരിക്കുന്നവർക്ക് പറയാൻ പറ്റില്ല. എന്നാൽ ഉത്തര്‍പ്രദേശിലെ ഒരു പൂവാലനോട് തിരക്കിയാല്‍ അടിയോടടി എന്നായിരിക്കും മറുപടി. കാരണം 20 നിമിഷത്തില്‍ 40 അടിയാണ് ഇയാള്‍ വാങ്ങിക്കൂട്ടിയത്.
ശുഭങ്കാര്‍ മിശ്ര എന്നയാള്‍ തന്റെ ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയില്‍ നിലത്തായി തല കുനിച്ചിരിക്കുന്ന ഒരാളെ കാണാം. അയാളെ ചെരുപ്പൂരി തുടര്‍ച്ചയായി തല്ലുന്ന ഒരു യുവതിയേയും ദൃശ്യങ്ങളില്‍ കാണാം.
ഉത്തര്‍പ്രദേശിലെ ജലൗണ്‍ ജില്ലയിലെ ഒറായി നഗരത്തിലാണ് സംഭവം. ഇയാള്‍ മദ്യപിച്ചുകൊണ്ട് യുവതിയെ ശല്യം ചെയ്യുകയായിരുന്നു. സഹിക്കെട്ട യുവതി “നന്നായി’ പ്രതികരിച്ചു. പോരാഞ്ഞിട്ട് പൂവാലനെ നാട്ടുകാര്‍ പോലീസില്‍ ഏല്പിക്കുകയും ചെയ്തു.
എന്തായാലും യുവതിയുടെ പ്രതികരണശേഷി സോഷ്യല്‍ മീഡിയയിലും തരംഗം തീര്‍ത്തു. നിരവധിയാളുകളാണ് യുവതിയെ അനുകൂലിച്ച് കമന്റുകള്‍ പങ്കുവയ്ക്കുന്നത്. ഇങ്ങനെ നിര്‍ത്താതെ തല്ലാന്‍ എങ്ങനെ കഴിയുന്നു എന്നായിരുന്നു ഒരു കമന്റ്.

20 सेकेंड में 40 चप्पल| हर सेकेंड 2 चप्पल मार
उतारा छेड़खानी का भूत।

यूपी के उरई जिले के कोंच कस्बे के एक मोहल्ले में
एक युवक को युवती से छेड़खानी करना भारी पड़ गया। पहले लड़की ने की ज़बरदस्त पिटाई फिर पुलिस ने लिया हिरासत में। pic.twitter.com/x0WoKfy69E
— Shubhankar Mishra (@shubhankrmishra) September 18, 2022