തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണ കേസില്‍ പ്രതി ഉപയോഗിച്ച വാഹനം കണ്ടെത്താന്‍ അന്വേഷണ സംഘം ശ്രമം തുടരുന്നു.
ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്ത യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റ് ജിതിനെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യുകയാണ്.
തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി പ്രതിയെ കോടതി മൂന്ന് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു.
പ്രതിക്ക് സ്കൂട്ടര്‍ കൈമാറിയെന്ന് സംശയിക്കുന്ന സുഹൃത്തിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. അതേ സമയം യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് മാര്‍ച്ച് നടത്തും.