കാട്ടാക്കട: തൊഴിലാളി യൂണിയന്റെ വാദം തന്നെയും മകളേയും അപമാനിക്കുന്നതിനു തുല്യമെന്ന് മർദനത്തിന് ഇരയായ പ്രേമനൻ.
താൻ പ്രകോപനം ഉണ്ടാക്കിയെന്ന ആരോപണം സത്യവിരുദ്ധമാണ്. ഇടതുപക്ഷത്തിന്റെ തൊഴിലാളിയൂണിയനിൽപ്പെട്ടയാളാണ് താനും.
തന്നെയും തന്റെ മകളേയും കുടുംബത്തേയും ആക്ഷേപിച്ച് സൈബർ അറ്റാക്ക് നടത്തുകയാണെന്ന് പ്രേമനൻ പറയുന്നു. ഇത് കാരണം മാനസികമായി തകർന്നിരിക്കുകയാണ്.
മകൾക്ക് പരീക്ഷയ്ക്ക് പഠിക്കാൻ പോലും കഴിയാത്ത നിലയായിരിക്കുകയാണ്. മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നും പ്രേമനൻ പറഞ്ഞു.
പോലീസ് അന്വേഷണം വൈകുന്നത് കേസ് അട്ടിമറിക്കാനാണെന്ന് അദ്ദേഹം പറഞ്ഞു. സ്വകാര്യ അന്യായം കോടതിയിൽ ഫയൽ ചെയ്യുമെന്നും ഹൈക്കോടതിയെ ഈ വിവരം അറിയിക്കുമെന്നും പ്രേമനൻ അറിയിച്ചു.
.