സിനിമാലോകം ഏറെ ആഘോഷമാക്കിയ താരവിവാഹമായിരുന്നു നയന്‍താരയുടെയും വിഘ്നേഷ് ശിവന്റെയും. ഇക്കഴിഞ്ഞ ജൂണിലായിരുന്നു ഇവരുടെ വിവാഹം.
ഇന്ത്യയിലാകെ തരംഗമായ വിവാഹ വാര്‍ത്തയായിരുന്നു ഇത്. വിവാഹം കഴിഞ്ഞതു മുതല്‍ ഇരുവരും വിദേശ രാജ്യങ്ങളില്‍ ഹണിമൂണ്‍ യാത്രകളിലായിരുന്നു.
ഇപ്പോഴിതാ വിഘ്നേഷ് ശിവന്റെ ജന്മദിനം വിപുലമായി ആഘോഷിച്ചിരിക്കുകയാണ് നയന്‍സ്. പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുകയും ചെയ്തു.
ഇതിനിടെ നയന്‍താര വൈകാതെ അമ്മയായേക്കും എന്ന സൂചനകള്‍ നല്കി ഫോട്ടോയുമായി എത്തിയിരിക്കുകയാണ് വിഘ്നേഷ്.
സാധാരണ നയന്‍താരയും വിഘ്നേഷ് ശിവനും മാത്രമാണു പിറന്നാള്‍ ഒരുമിച്ച് ആഘോഷിക്കാറുള്ളത്. ഇത്തവണ കുടുംബത്തിനൊപ്പം ചേര്‍ന്നായിരുന്നു ആഘോഷം.
തന്റെ ജീവിതത്തിലെ മറക്കാനാവാത്ത നിമിഷമാണിതെന്നും താരം പറഞ്ഞിരുന്നു. ഇതിനിടയിലാണ് ഇന്‍സ്റ്റാഗ്രാം പേജില്‍ രസകരമായൊരു ഫോട്ടോ വിക്കി പങ്കുവെച്ചത്.
ചിത്രത്തില്‍ വിഘ്നേഷും നയന്‍താരയും മൂന്നു കുട്ടികളുമാണുള്ളത്. അവരുടെ മുഖം ഇമോജി കൊണ്ടു മറച്ചുവെച്ചിരിക്കുകയാണു താരം.
കുട്ടികളുടെ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന താരദമ്പതിമാര്‍. അത്രമാത്രമേ ചിത്രം കണ്ടാല്‍ തോന്നുകയുള്ളു. എന്നാല്‍ ഫോട്ടോയുടെ ഒപ്പം നല്കിയ ക്യാപ്ഷനില്‍ ഭാവിയില്‍ മാതാപിതാക്കളാവാന്‍ പോവുന്നതിനെപ്പറ്റിയുള്ള സൂചനയാണ് വിക്കി നല്‍കിയതെന്നു വ്യക്തമാവും.
കുട്ടികളുടെ കൂടെ കുറച്ചു സമയം, ഭാവിയിലേക്കു പരിശീലനം നടത്തുന്നതാണ്… എന്നും കൂടി വിക്കി എഴുതിയിരിക്കുകയാണ്.
അതിനര്‍ഥം വൈകാതെ നയന്‍താരയും അമ്മയാവുമെന്നല്ലേ എന്ന ചോദ്യം ഉയര്‍ന്നു. വളരെ വൈകി വിവാഹം കഴിച്ച സ്ഥിതിക്കു കുട്ടികളുണ്ടാവുന്നതിന് അധികകാലം കാത്തിരിക്കില്ലെന്നും താരദമ്പതിമാര്‍ വേഗം തന്നെ അതിനൊരുങ്ങുമെന്നുമാണ്.
എന്തായാലും കുറേ കാലമായി ആരാധകര്‍ കേള്‍ക്കാന്‍ കൊതിച്ചിരുന്നതു വാര്‍ത്തകളായി പുറത്തുവരുന്നതിന്റെ ത്രില്ലിലാണ് ആരാധകർ.