വെടിവഴിപാടിനു ശേഷം കുറേ സിനിമകൾ അങ്ങനെ വന്നിരുന്നു. ആ സിനിമയുടെ പേരിൽ പലരും മോശം കമന്റുകൾ പറഞ്ഞു. ഞാൻ അഭിനയിച്ചതല്ലേ.
ജീവിച്ചതല്ലല്ലോ. ഒരു സിനിമയിൽ ഞാൻ മരിച്ചാൽ അവർ എന്താണു വിചാരിക്കുന്നത്, ഞാൻ മരിച്ചിട്ടു വീണ്ടും തിരിച്ചു വന്നതാണെന്നോ…
ഇങ്ങനത്തെ റോളുകൾ സ്ത്രീകൾ ചെയ്യുമ്പോഴാണ് ആ പ്രശ്നം കുറച്ചു കൂടുതൽ. നമ്മുടെ ഒരു ഹീറോ കണ്ടാൽ തല്ലിക്കൊല്ലാൻ തോന്നുന്ന തരത്തിൽ അഭിനയിച്ചാൽ അത് ഹീറോയിസം, നമ്മൾ എന്തു ചെയ്താലും അതിൽ കുറ്റം പറയുക എന്നാണ് ആൾക്കാരുടെ രീതി.
എന്റെ ആദ്യ സിനിമകളിൽ പെട്ടതാണിത്. ഇത്ര വലിയ കഥാപാത്രം എനിക്കു ചെയ്യാൻ പറ്റുമെന്ന് ആത്മവിശ്വാസം ഇല്ലെന്നും കൊള്ളാവുന്ന ആരെയെങ്കിലും നിങ്ങൾ വിളിച്ചോളൂ എന്നു പറഞ്ഞ് ഞാൻ ആദ്യം ഒഴിവാക്കിയതാണ്. -അനുമോൾ