സ്വന്തം ലേഖകന്‍
കോഴിക്കോട്: കേരളത്തില്‍ റെയ്ഡിനു ശേഷമുള്ള പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടേയും പ്രവര്‍ത്തകരുടേയും നടപടികള്‍ നീരീക്ഷിക്കാന്‍ ‘സമാന്തര ഏജന്‍സികളായി’ സംഘപരിവാര്‍ സംഘടനകളും.
സ്ലീപ്പര്‍ സെല്ലുകളിലൂടെ കാലങ്ങളായി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തനം സജീവമായിരുന്നുവെന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്.
ഇത് സംഘപരിവാര്‍ സംഘടനകള്‍ക്കും ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. ഇപ്പോള്‍ കേരളത്തിലുള്ള ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദയും കേരളത്തിന്റെ പ്രഭാരി പ്രകാശ് ജാവഡേക്കറും ഇക്കാര്യങ്ങള്‍ നേതാക്കളുമായി പങ്കുവച്ചതായാണ് അറിയുന്നത്.
ഇത്രത്തോളം സീജവമായി പോപ്പുലര്‍ ഫ്രണ്ട് രാജ്യ വിരുദ്ധ പ്രവര്‍ത്തനം നടത്തിയത് സംഘപരിവാറിന് മനസിലാക്കാന്‍ കഴിഞ്ഞില്ല. അതേസമയം കേന്ദ്രം ഇക്കാര്യങ്ങള്‍ തുടര്‍ച്ചയായി നീരീക്ഷിച്ചുവരികയും ചെയ്തു.
പ്രാദേശീകതലത്തിലുടെയായിരുന്നു ഇവരുടെ പ്രവര്‍ത്തനം. വലിയൊരു വിഭാഗം യുവാക്കളും പോപ്പുലര്‍ ഫ്രണ്ട് ആശയങ്ങളോട് ആഭിമുഖ്യം പുലര്‍ത്തിയാണ് പ്രവര്‍ത്തിച്ചിരുന്നത്.
എന്നാല്‍ ഇക്കാര്യങ്ങള്‍ സംഘപരിവാര്‍ നേതാക്കള്‍ക്ക് മനസിലാക്കാന്‍ കഴിയാത്തത് അടിത്തള്ളിലുള്ള പ്രവര്‍ത്തനത്തിലെ പോരായ്മയാണെന്നാണ് വിലയിരുത്തല്‍.
റെയ്ഡിനുശേഷം മാധ്യമങ്ങളില്‍ വാര്‍ത്ത വന്നപ്പോള്‍ മാത്രമാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പോലും കാര്യങ്ങള്‍ അറിഞ്ഞത്. ഈ സാഹചര്യത്തിലാണ് റെയ്ഡിനുശേഷമുള്ള നേതാക്കളുടെ നീക്കങ്ങള്‍ നീരീക്ഷിക്കുന്നത്.
അതേസമയം പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ അറസ്റ്റില്‍ തുടര്‍നടപടികളുമായി മുന്നോട്ട് പോവുകയാണ് എന്‍ഐഎ. പിടിച്ചെടുത്ത ഡിജിറ്റല്‍ തെളിവുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചുകഴിഞ്ഞു.
ലഭിച്ചവിവരങ്ങളനുസരിച്ച് തീവ്രവാദ പ്രവര്ത്തനങ്ങള്ക്ക്കുടപിടിക്കുന്ന വലിയരീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് സംഘടന കേരളത്തില്‍ ഉള്‍പ്പെടെ നടത്തിയതെന്ന് വ്യക്തമായിട്ടുണ്ട്.
വലിയ രീതിയിലുള്ള ഫണ്ടിംഗും നടന്നിട്ടുണ്ട്. പിടിയിലായ നേതാക്കളുടെ മൊബൈല്‍ ഫോണുകള്‍, ലാപ്ടോപ്പുകള് തുടങ്ങിയ ഉപകരണങ്ങളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.
ഫോണ്‍കോള്‍ രേഖകള്‍, വാട്സ് ആപ്പ് ചാറ്റുകള്‍ തുടങ്ങിയവ വീണ്ടെടുക്കാന്‍ ശ്രമം നടത്തുന്നുണ്ട്. തിരുവനന്തപുരം സി-ഡാക്കിലാണ് പരിശോധന.