സ്വന്തം ലേഖകന്‍
കോഴിക്കോട്: കൊറോണ കാലത്തിന് ശേഷം സ്കൂളുകളും കോളജുകളും തുറന്നതോടെ പൂവാലശല്യം വീണ്ടും തലപൊക്കുന്നതായി പോലീസ്.
സമീപകാലത്തായി ഇത്തരം പരാതികള്‍ വര്‍ധിച്ചുവരുന്നതായും നടപടിയുണ്ടാകുമെന്നും കേരള പോലീസ് വ്യക്തമാക്കി.
മുന്‍കാലങ്ങളില്‍ ബസ് സ്റ്റോപ്പുകള്‍ കേന്ദ്രീകരിച്ച് പിങ്ക് പോലീസിന്റെ സേവനം ഉള്‍പ്പെടെ ഉപയോഗപ്പെടുത്തിയിരുന്നു. രാവിലെയും വൈകുന്നേരവുമായിരുന്നു സ്പെഷല്‍ പെട്രോളിംഗ്.
ഇത് പുനരാരംഭിക്കുമെന്ന് പോലീസ് അറിയിച്ചു. ശല്യം ഉണ്ടായാല്‍ 112 എന്ന മ്പറില്‍ വിദ്യാര്‍ഥികള്‍ക്ക് ബന്ധപ്പെടാവുന്നതാണെന്ന് പോലീസ് ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെ വ്യക്തമാക്കി.
ടോംസിന്റെ പ്രശസ്തമായ ബോബനും മോളിയും കാര്‍ട്ടൂണിലെ അപ്പി ഹിപ്പിയുടെ ചിത്രം കൂടി ഉള്‍പ്പെടുത്തിയാണ് രസകരമായ ഫേസ്ബുക്ക് കുറിപ്പ്.
’വംശനാശം വന്നെന്ന് കരുതിയതാണ് ’ എന്ന ടാഗ് ലൈനോടുകൂടിയാണ് പോസ്റ്റ്. അതേസമയം സ്കൂള്‍ അധികൃതരും ഇക്കാര്യത്തില്‍ ശ്രദ്ധപുലര്‍ത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
മുന്‍പ് സ്കൂള്‍ കേന്ദ്രീകരിച്ച പോലീസ് ബോധവത്കരണ ക്ലാസുകള്‍ ഉള്‍പ്പെടെ നല്‍കിയിരുന്നു.
എന്നാല്‍ പിന്നീട് ഇത് അവസാനിച്ചു. പരാതികള്‍ ഏറിവരുന്ന സാഹചര്യത്തില്‍ ഇതും പുനരാരംഭിക്കാന്‍ ലക്ഷ്യമിടുന്നുണ്ട്.