മോഹൻലാൽ പലപ്പോഴും ചതിക്കുഴികളിൽ വീണുപോയിട്ടുണ്ട്. പരാജയപ്പെട്ട പല സിനിമകളും നിർമാതാക്കൾക്കു വേണ്ടി ചെയ്തതാണ്.
പലപ്പോഴും മോഹൻലാലിന് അങ്ങനെയുള്ള സിനിമകൾ ചെയ്യേണ്ടി വന്നിട്ടുണ്ട്. അതിനെക്കുറിച്ച് എനിക്കറിയാം.
സിനിമയിൽ വന്നതിനുശേഷം മോഹൻലാലിനു നിരവധി സുഹൃത്തുക്കുളുണ്ടായി. അവരിൽ ചിലർ സിനിമ ചെയ്യണമെന്നു പറയുന്പോൾ അദ്ദേഹത്തിന് ഒഴിവാകാൻ കഴിയില്ല.
പലപ്പോഴും തിരക്കഥ പോലും തയാറായിട്ടുണ്ടാകില്ല. മോഹൻലാലിന്റെ ഡേറ്റിനനുസരിച്ച് അവരൊരു സിനിമ ചെയ്യും. ചിലപ്പോൾ സിനിമ പൊട്ടും ചിലപ്പോൾ വിജയിക്കും.
-ശ്രീനിവാസൻ