മുംബൈ: ബുര്‍ഖ ധരിക്കാത്തതിന്റെ പേരിൽ യുവതിയെ ഭര്‍ത്താവ് കുത്തിക്കൊന്നു. മുംബൈയിലാണ് സംഭവം.
മുസ്ലിം മതവിശ്വാസിയായ യുവാവിനെ വിവാഹം ചെയ്ത രൂപാലി(20) എന്ന യുവതിയാണ് മരിച്ചത്.
ഇഖ്ബാല്‍ ഷെയ്ഖ് എന്നയാളുമായി 2019ലാണ് രൂപാലിയുടെ വിവാഹം നടന്നത്. തുടര്‍ന്ന് ഇവര്‍ സാറ എന്ന പേര് സ്വീകരിച്ചു. ഇവര്‍ക്ക് 2020ല്‍ കുഞ്ഞ് ജനിച്ചു.
എന്നാല്‍ അടുത്തിടെ ഭര്‍ത്താവുമായി അഭിപ്രായഭിന്നത ഉണ്ടായതിനെ തുടര്‍ന്ന് രൂപാലി മകനുമായി വേറൊരു വീട്ടിലാണ് താമസം.
ഇഖ്ബാലിന്റെ ബന്ധുക്കള്‍ രൂപാലിയോട് ബുര്‍ഖ ധരിക്കാന്‍ നിര്‍ബന്ധിച്ചതാണ് വഴക്കിന് കാരണമായത്.
തുടര്‍ന്ന് ഇവര്‍ വിവാഹമോചിതരാകാന്‍ തീരുമാനിച്ചു. വിവാഹമോചനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി തിങ്കളാഴ്ച കാണണമെന്ന് ഇഖ്ബാല്‍ രൂപാലിയോട് ആവശ്യപ്പെട്ടു.
എന്നാല്‍ സംസാരത്തിനിടെ കുട്ടിയുടെ കാര്യം പറഞ്ഞ് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി.
ഇതിനിടെ ഇടവഴിയിലേക്ക് രൂപാലിയെ വലിച്ചിഴച്ച ഇഖ്ബാല്‍ ഇവിടെ വച്ച് അവരെ കുത്തുകയായിരുന്നു.
നിരവധി പ്രാവശ്യം കുത്തേറ്റ രൂപാലി സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. ഇയാളെ അറസ്റ്റ് ചെയ്ത പോലീസ് കൊലപാതക കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.