കറുത്ത വൃത്തികെട്ടവൾ; നി​റ​ത്തി​ന്‍റെ പേ​രി​ൽ സ്ഥി​ര​മാ​യി പ​രി​ഹ​സി​ച്ച ഭ​ർ​ത്താ​വി​നെ വെട്ടിക്കൊന്നു; കലിയടങ്ങാതെ യുവാവിന്‍റെ ജ​ന​നേ​ന്ദ്രി​യം മു​റി​ച്ചു മാറ്റി


ദു​ർ​ഗ്: ക​റു​ത്ത നി​റ​ത്തി​ന്‍റെ പേ​രി​ൽ സ്ഥി​ര​മാ​യി പ​രി​ഹ​സി​ച്ച ഭ​ർ​ത്താ​വി​നെ യു​വ​തി വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി. ഛ​ത്തീ​സ്ഗ​ണ്ഡി​ലെ ദു​ർ​ഗ് ജി​ല്ല​യി​ലെ അ​മ​ലേ​ശ്വ​ർ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. 30കാ​രി​യാ​ണ് ഭ​ർ​ത്താ​വി​നെ കോ​ട​ലി കൊ​ണ്ട് വെ​ട്ടി​ക്കൊ​ന്ന​ത്.

ഭ​ർ​ത്താ​വ് അ​ന​ന്ത് സോ​ൻ​വാ​നി​യെ (40) കൊ​ല​പ്പെ​ടു​ത്തി​യ ഭാ​ര്യ സം​ഗീ​ത സോ​ൻ​വാ​നി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

അ​ന​ന്ത് സോ​ൻ​വാ​നി ഭാ​ര്യ​യെ പ​തി​വാ​യി വൃ​ത്തി​കെ​ട്ട​വ​ളെ​ന്ന് വി​ളി​ക്കു​ക​യും അ​വ​രു​ടെ ഇ​രു​ണ്ട ച​ർ​മ്മ​ത്തെ​ക്കു​റി​ച്ച് പ​തി​വാ​യി പ​രി​ഹ​സി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഈ ​വി​ഷ​യ​ത്തി​ൽ ദ​മ്പ​തി​ക​ൾ മു​മ്പ് പ​ല​ത​വ​ണ വ​ഴ​ക്കി​ട്ടി​ട്ടു​ണ്ട്.

ഞാ​യ​റാ​ഴ്ച​യും പ​തി​വു​പോ​ലെ ഇ​രു​വ​രും ത​മ്മി​ൽ വ​ഴ​ക്കു​ണ്ടാ​യി. തു​ട​ർ​ന്ന് സം​ഗീ​ത വീ​ട്ടി​ലി​രു​ന്ന കോ​ടാ​ലി ഉ​പ​യോ​ഗി​ച്ച് ഭ​ർ​ത്താ​വി​നെ വെ​ട്ടി​ക്കൊ​ല്ലു​ക​യാ​യി​രു​ന്നു. യു​വ​തി ഭ​ർ​ത്താ​വി​ന്‍റെ ജ​ന​നേ​ന്ദ്രി​യം മു​റി​ക്കു​ക​യും ചെ​യ്തു.

പി​റ്റേ​ന്ന് ത​ന്‍റെ ഭ​ർ​ത്താ​വി​നെ ആ​രോ കൊ​ന്നു​വെ​ന്ന് പ​റ​ഞ്ഞ് ഗ്രാ​മ​വാ​സി​ക​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ൻ പ്ര​തി ശ്ര​മി​ച്ചു.

എ​ന്നാ​ൽ പോ​ലീ​സ് ചോ​ദ്യം ചെ​യ്യ​ലി​ൽ പ്ര​തി കു​റ്റം സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു. അ​ന​ന്ത് സോ​ൻ​വാ​നി​യു​ടെ ര​ണ്ടാം വി​വാ​ഹ​മാ​യി​രു​ന്നു ഇ​ത്.

Related posts

Leave a Comment