റിയാദ്: നഗരത്തിലെ റസ്റ്റോറന്റിനുള്ളിൽ വച്ച് അനുവാദമില്ലാതെ ദമ്പതികളുടെ വീഡിയോ ഷൂട്ട് ചെയ്ത സൗദി യുവതിയെ ജിദ്ദയിലെ ക്രിമിനൽ കോടതി 48 മണിക്കൂർ തടവിന് ശിക്ഷിച്ചു.
ജിദ്ദ കോർണിഷിലെ പ്രശസ്തമായ റസ്റ്റോറന്റ് ആൻഡ് കോഫി ഷോപ്പിൽ വച്ചാണ് സംഭവം. സ്വദേശി പൗരന്റെയും ഭാര്യയുടെയും വീഡിയോയാണ് ചിത്രീകരിച്ചത്. കുടുംബത്തിന്റെ സ്വകാര്യത ലംഘിച്ചതിനാണ് യുവതിക്ക് ശിക്ഷ നൽകിയത്.
പരാതിക്കാരന്റെയും ഭാര്യയുടെയും വീഡിയോ എടുത്തതായി സമ്മതിച്ചെങ്കിലും അവർക്കെതിരെ അപകീർത്തികരമായ വാക്കുകളൊന്നും പറഞ്ഞില്ലെന്ന് കുറ്റാരോപിതയായ യുവതി കോടതിയെ ധരിപ്പിച്ചു.