പാലക്കാട്: കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് ഉറങ്ങിക്കിടന്നിരുന്ന ഭാര്യയെ വെട്ടി കൊലപ്പെടുത്തി. ഒറ്റപ്പാലം കോതക്കുറശ്ശിയിലാണ് സംഭവം. നടന്നത്. കിഴക്കേ പുരയ്ക്കൽ വീട്ടിൽ രജനി (38) ആണ് കൊല്ലപ്പെട്ടത്.
ഭർത്താവ് കൃഷ്ണദാസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണം തടയുന്നതിനിടെ പതിമൂന്നുവയസ്സുകാരിയായ മകൾ അനഘയ്ക്കും പരിക്കേറ്റു.
ഇന്നു പുലർച്ചെ രണ്ടോടെയാണ് സംഭവം. കുടുംബവഴക്കാണ് ആക്രമണത്തിന് കാരണമെന്ന് കരുതുന്നു. കിടപ്പുമുറിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന രജനിയെ കൃഷ്ണദാസ് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൃഷ്ണദാസ് ആകെ അസ്വസ്ഥനായിരുന്നുവെന്ന് അയൽക്കാർ പറയുന്നു. നേരം വെളുത്തപ്പോഴാണ് നാട്ടുകാർ നാടിനെ നടുക്കിയ സംഭവമറിയുന്നത്.
കസ്റ്റഡിയിലുള്ള കൃഷ്ണദാസിനെ വൈദ്യ പരിശോധനക്ക് വിധേയനാക്കും. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും. ഒറ്റപ്പാലം പോലീസ് കേസെടുത്തു.