തിരുവനന്തപുരം: രാജ്യത്ത് പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച് കേന്ദ്ര സർക്കാർ ഉത്തരവിറക്കിയ സാഹചര്യത്തിൽ സംസ്ഥാന പോലീസിന് ഡിജിപി അനിൽകാന്ത് ജാഗ്രതാ നിർദേശം നൽകി.
ഏത് സാഹചര്യത്തെയും നേരിടാൻ സജ്ജമായിരിക്കാൻ ജില്ലാ പോലീസ് മേധാവിമാർക്ക് അദ്ദേഹം നിർദേശം ന234548ൽകിയിട്ടുണ്ട്.
പോപ്പുലർ ഫ്രണ്ടിനേയും അനുബന്ധ സംഘടനകളേയും നിരോധിച്ച് വിജ്ഞാപനം ഇറങ്ങിയ പശ്ചാത്തലത്തിൽ കനത്ത ജാഗ്രതയിലാണ് പോലീസും ആഭ്യന്തരമന്ത്രാലയം.
നിരോധനത്തെ തുടർന്ന് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചുള്ള ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവ് ഉടനിറങ്ങും. ഉത്തരവിറങ്ങിയാലുടൻ പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസുകൾ പൂട്ടി പോലീസ് സീൽ ചെയ്യും.
കനത്ത പോലീസ് സന്നാഹത്തോടെ നടപടികൾ ചെയ്യാനാണ് പോലീസ് ഉദ്ദേശിക്കുന്നത്. പോപ്പുലർ ഫ്രണ്ട ിനെ നിരോധിച്ചുകൊണ്ട ുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് സംസ്ഥാന ആഭ്യന്തര സെക്രട്ടറിക്കും ജില്ലാ കളക്ടർമാർക്കും അയച്ച് കൊടുത്തിരുന്നു.
പോപ്പുലർ ഫ്രണ്ടിന്റെ ശക്തികേന്ദ്രങ്ങളിൽ പോലീസ് വിന്യാസം ആരംഭിച്ചു.പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്കൊപ്പം അനുബന്ധ സംഘടനകളായ റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ,കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓള് ഇന്ത്യ ഇമാംസ് കൗണ്‍സില്‍, നാഷണല്‍ കോണ്‍ഫഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ് ഓര്ഗനൈസേഷന്, നാഷണല്‍ വിമന്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്, റിഹാബ് ഫൗണ്ടേഷന് കേരള എന്നീ സംഘടനകളേയും ക നിരോധിച്ചിട്ടുണ്ട്.
ഇതോടെ ഈ സംഘടനകളിൽ തുടർന്ന് പ്രവർത്തിക്കുന്നവർക്കുംസ സഹായങ്ങൾ നൽകുന്നവർക്കും രണ്ട് വർഷം വരെ തടവ് ലഭിക്കും.